സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

യാസ്മിൻ സൗദിയിലെ ആദ്യ വനിത പൈലറ്റ്

വിമെന്‍ പോയിന്‍റ് ടീം

സ്വന്തം രാജ്യത്തെ വിമാനക്കമ്പനിയുടെ പൈലറ്റാവാന്‍ മോഹിച്ച് അഞ്ചുവര്‍ഷമായി കാത്തിരിക്കുകയായിരുന്നു യാസ്മിന്‍ അല്‍ മൈമനി. ഒടുവില്‍ യാസ്മിനെത്തേടി ആ അവസരമെത്തി. സൗദിയുടെ ആദ്യ വനിതാ പൈലറ്റായി ഇവര്‍ വൈകാതെ കോക്പിറ്റിലെത്തും.
സൗദിയിൽ പൈലറ്റ്​ ലൈസൻസ്​ ലഭിച്ച അഞ്ചു വനിതകളിലൊരാളാണ്​ യാസ്​മിൻ. ഇവർ നേരത്തെ അമേരിക്കയിൽ നിന്ന്​ ലൈസൻസ്​ എടുത്തിരുന്നു, പക്ഷെ തൊഴിലവസരം ലഭിച്ചിരുന്നില്ല.

വിദേശത്ത് വിമാനം പറത്താനുള്ള അവസരം നല്‍കാമെന്ന വാഗ്ദാനം വിവിധ വിമാനക്കമ്പനികളില്‍നിന്നുണ്ടായിട്ടും നാട്ടില്‍നിന്നുള്ള വിളിക്കായി കാത്തിരിക്കുകയായിരുന്നു ഇരുപത്തെട്ടുകാരിയായ യാസ്മിന്‍. ജോര്‍ദാനില്‍നിന്നാണ് സ്വകാര്യ പൈലറ്റ് ലൈസന്‍സ് നേടിയത്.2013-ല്‍ അമേരിക്കയില്‍ 300 മണിക്കൂര്‍ പരിശീലനവും പൂര്‍ത്തിയാക്കി. അതേവര്‍ഷംതന്നെ അമേരിക്കന്‍ ലൈസന്‍സിനുപകരം സൗദി ലൈസന്‍സ് ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് സിവിൽ ഏവിയേഷൻ വകുപ്പ്​ ഇൗ മേഖലയിൽ വനിതകളെ പ്രോൽസാഹിപ്പിക്കുന്നതി​​​​ന്റെ ഭാഗമായി ​ അഞ്ച്​ വനിതകൾക്ക്​ പരിശീലനം നൽകി ലൈസൻസ് അനുവദിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും