സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഹാന്‍ കാങ്ങിന് മാന്‍ ബുക്കര്‍ പുരസ്‌കാരം

വിമെൻ പോയിന്റ് ടീം

2016 ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്. ഹാന്‍ കാങ്ങിന്‍റെ ദ വെജിറ്റേറിയന്‍ എന്ന നോവലിനാണ് പുരസ്‌കാരം.
മാംസാഹാരം കഴിക്കുന്ന സ്ത്രീ അതില്‍ നിന്നും മാറി ചിന്തിക്കുന്നതാണ് നോവലിന്‍റെ ഇതിവൃത്തം.ഡെബോറ സ്മിത്താണ് നോവല്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തത്. പുസ്തകം പ്രസിദ്ധീകരിച്ചത് പോര്‍ട്ടോബെല്ലോ ബുക്‌സ്.യങ്ങം ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, കൊറിയന്‍ ലിറ്ററേച്ചര്‍ നോവല്‍ അവാര്‍ഡ്, യങ്ങ് സാങ്ങ് ലിറ്റററി പ്രൈസ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഹാങ്ങിനു ലഭിച്ചിട്ടുണ്ട്.സോള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ആര്‍ട്‌സില്‍ ക്രിയേറ്റീവ് റൈറ്റിങ്ങില്‍ അദ്ധ്യാപികയായ ഹാങ്ങിന്‍റെ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്ത ആദ്യ നോവലാണ് ദ വെജിറ്റേറിയന്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും