സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്വകാര്യ കമ്പനികളിലെ ലൈംഗിക അതിക്രമ കേസുകൾ വാർഷിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തണമെന്ന് നിയമം

വിമെന്‍ പോയിന്‍റ് ടീം

സ്വകാര്യ കമ്പനികളിലെ ലൈംഗിക അതിക്രമം സംബന്ധിച്ച കേസുകളെപ്പറ്റി കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമ ഭേദഗതി നിലവില്‍വന്നു. ഇതില്‍ വീഴ്ചവരുത്തുന്ന കമ്പനികള്‍ക്ക് പിഴയീടാക്കാനും നിയമം വ്യവസ്ഥചെയ്യുന്നു.

വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ ആവശ്യപ്രകാരമാണ് കമ്പനി നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.സ്വകാര്യ മേഖലയിലെ തൊഴില്‍ സ്ഥലത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തില്‍ വലിയ ചുവടുവയ്പാണിതെന്ന് വനിതാ-ശിശു വികസന വകുപ്പ് മന്ത്രി മനേകാ ഗാന്ധി പറഞ്ഞു. നിയമം നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് കമ്പനി ഡയറക്ടര്‍മാര്‍ക്ക് ഉത്തരവാദിത്വമുണ്ടായിരിക്കും. ഇതില്‍ വീഴ്ച വരുത്തിയാല്‍കമ്പനിക്ക് പിഴ ചുമത്താനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും