സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സിനിമയിലേക്ക് തിരിച്ചുവരില്ല..........

വിമെൻ പോയിന്റ് ടീം

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നായികയാണ് പാര്‍വ്വതി. ജയറാമുമായി വിവാഹം കഴിഞ്ഞ ശേഷം പാര്‍വ്വതി സിനിമയില്‍ നിന്ന് വിട്ടു നിന്നു. ഇനി സിനിമയിലേക്ക് പാര്‍വതി തിരിച്ചുവരുമോ എന്നാണ് പ്രേക്ഷകര്‍ക്കറിയേണ്ടത്. പാര്‍വ്വതിയ്ക്ക് താത്പര്യമുണ്ടെങ്കില്‍ അഭിനയിക്കാം എന്ന മറുപടിയാണ് ജയറാമിന്. എന്നാല്‍ താനിനി ഒരിക്കലും അഭിനയിക്കില്ല എന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പാര്‍വ്വതി വ്യക്തമാക്കി.
അഭിനയിക്കുന്ന കാലത്ത് മുതല്‍ അഭിനയത്തോട് തനിയ്ക്ക് പാഷനില്ലായിരുന്നു എന്ന് പാര്‍വ്വതി പറഞ്ഞു.
അച്ഛന്‍റെയും അമ്മയുടെയും ആഗ്രഹപ്രകാരമാണ് സിനിമയില്‍ അഭിനയിച്ചത്. ആദ്യ ചിത്രമായ വിവാഹിതരേ ഇതിലേ ഇതിലേ ഹിറ്റായതോടെ നിരവധി ഓഫര്‍ വന്നു.
സിനിമയെക്കാള്‍ കുടുംബത്തിനാണ് പ്രധാന്യം നല്‍കുന്നതെന്നും സിനിമയിലേക്ക് ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ടെന്നും പാര്‍വ്വതി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും