സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

പെൺകുട്ടികളെ ഒഴിവാക്കാൻ ടോക്കിയോ മെഡിക്കൽ സർവ്വകാലശാല റിസൾട്ട് അട്ടിമറിച്ചു

വിമെന്‍ പോയിന്‍റ് ടീം

പെൺ‌കുട്ടികളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനായി ടോക്കിയോ മെഡിക്കൽ സർവ്വകലാശാല എൻട്രൻ‌സ് പരീക്ഷാഫലം അട്ടിമറിച്ചതായി വെളിപ്പെടുത്തൽ. കൂടുതൽ പുരുഷന്മാർ ടോക്ടർമാരാകുന്നത് പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഒരു ആഭ്യന്തര അന്വേഷണത്തിലാണ് ഈ വൻ അട്ടിമറി കണ്ടെത്തിയത്.

2006 മുതൽ സർവ്വകലാശാല എല്ലാ എൻട്രൻസ് പരീക്ഷകളിലും ഇടപെടുന്നുണ്ടായിരുന്നു.

ഇത്തരമൊരു ഇടപെടൽ ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും ഭാവിയിലിനി ഉണ്ടാകില്ലായെന്നും സർവ്വകലാശാലയുടെ മാനേജിങ് ഡയറക്ടർ ടെറ്റ്സുവോ യുകിയോക വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്കൂളിൽ ഒരു ഉന്നതോദ്യോഗസ്ഥന്റെ മകൻ പിൻവാതിൽ പ്രവേശനം നേടിയതോടെയാണ് സർവ്വകലാശാലയുടെ കള്ളക്കളികൾ മാധ്യമങ്ങളിൽ വാർത്തയായത്. പിന്നാലെ, അന്വേഷണവും പ്രഖ്യാപിക്കപ്പെട്ടു. ഈ ഉദ്യോഗസ്ഥന്റെ സഹായത്തോടെ സർവ്വകലാശാലയ്ക്ക് ആവശ്യമായ ഗവേഷണ ഫണ്ട് നേടിയെന്നും ആരോപണമുണ്ടായി. ഉദ്യോഗസ്ഥനെും സർവ്വകലാശാലയിലെ ഒരു മുൻ വകുപ്പു തലവനുമെതിരെ കൈക്കൂലിക്കേസ് വന്നിട്ടുണ്ട്.

പരീക്ഷയെഴുതിയ എല്ലാവരുടെയും ആദ്യഘട്ട ടെസ്റ്റിലെ സ്കോർ 20% കുറയ്ക്കുകയും ആൺകുട്ടികളുടെ സ്കോർ 20 പോയന്റ് കൂട്ടിയിടുകയുമാണ് സർവ്വകലാശാല ചെയ്തത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും