സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഭരണ​ഘ​ട​നാ​വ​കാ​ശ​ങ്ങ​ളെ ഭരണ​കൂ​ടം വെ​ല്ലു​വി​ളി​ക്കു​ക​യാണ്: ​ഡോ. ​നി​വേ​ദി​ത മേനോൻ

വിമെന്‍ പോയിന്‍റ് ടീം

അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​വും ആ​വി​ഷ്​​ക്കാ​ര സ്വാ​ത​ന്ത്ര്യ​വും അ​ട​ക്ക​മു​ള്ള ഭരണ​ഘ​ട​നാ​വ​കാ​ശ​ങ്ങ​ളെ ഭരണ​കൂ​ടം വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്ന്​ ഡൽഹി ജെ.​എ​ൻ.​യു അ​ധ്യാ​പി​ക​യും എ​ഴു​ത്തു​കാ​രി​യും സാമൂഹികപ്രവ​ർ​ത്ത​ക​യു​മാ​യ ഡോ. ​നി​വേ​ദി​ത മേനോൻ പറഞ്ഞു. ചിന്ത രവി ഫൗ​ണ്ടേ​ഷ​ൻ സംഘ​ടി​പ്പി​ച്ച അ​നു​സ്​​മ​ര​ണ​ത്തി​ൽ ‘ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന ക​ലാ​പ​സാ​ധ്യ​ത​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്രഭാഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​വ​ർ.

“ഇന്ത്യൻ ഭരണഘടനാ രൂപീകരണ ഘട്ടത്തിൽ അംബേദ്കറും നെഹ്റുവും സ്വാതന്ത്ര്യത്തിന‌് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് വാദിച്ചിരുന്നു. അക്കാലത്ത് ഹിന്ദുമഹാസഭ ഇതിനെതിരായ നിലപാടാണ് സ്വീകരിച്ചത്. പിന്നീട് ഇന്ദിരാഗാന്ധിയുടെ കാലത്തും സ്വാതന്ത്ര്യം നിഷേധിക്കുന്ന സംഭവങ്ങളുണ്ടായി. പുസ്തകങ്ങളും നിരോധിച്ചിട്ടുണ്ട്. ഇത് മറന്നുകൂടാ. കോൺഗ്രസിന്റെ ഇപ്പോഴത്തെ മാറ്റം സ്വാഗതാർഹമാണ്.

സംവാദങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയുമാണ് ഇന്ത്യയിൽ ഭരണഘടന വികസിച്ചത്. ഗുജറാത്തിലെ തൊഴിലാളികൾ വേതനത്തിനുവേണ്ടി നടത്തിയ സമരമാണ് വിവരാവകാശ നിയമത്തിന് വഴിതെളിയിച്ചത്. ഇന്ത്യൻ തെരഞ്ഞെടുപ്പിനുവേണ്ടി ഉൽപ്പാദിപ്പിച്ച വോട്ടിങ് യന്ത്രത്തിന്റെ എണ്ണം ചോദിച്ചപ്പോൾ കിട്ടിയ ഉത്തരമനുസരിച്ച‌് രാജ്യത്ത് ഉപയോഗിച്ചതിനേക്കാൾ ഒരു ലക്ഷം കൂടുതലാണ്. എന്നാൽ ഇത് വാർത്തയായില്ല. ഇന്ന് വിവരാവകാശം വഴി വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നവർ കൊല്ലപ്പെടുകയാണ്.

സർക്കാർ കാര്യങ്ങൾ ജനങ്ങൾക്ക് അറിയുന്നതിനും സുതാര്യമാക്കുന്നതിനുമാണ് വിവരാവാകാശ നിയമം കൊണ്ടുവന്നത്. ഇപ്പോൾ ജനങ്ങളുടെ വിവരങ്ങൾ ആധാർവഴി സർക്കാർ തിരിച്ചെടുക്കുന്ന അവസ്ഥയാണ്.”

പ്രഥമ ചിന്ത രവീന്ദ്രൻ പുരസ‌്കാരം നിവേദിതമേനോൻ സുനിൽ പി ഇളയിടത്തിന‌് സമ്മാനിച്ചു. സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക മേഖലകളിലെ ഇടപെടലുകളെ മുൻനിർത്തിയാണ് 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം.

രാഷ്ട്രീയ ജനാധിപത്യം വർഗീയ ജനാധിപത്യത്തിലേക്ക് വഴിമാറുന്ന സ്ഥിതിയാണ് രാജ്യത്ത് നിലവിലുള്ളതെന്ന് സുനിൽ പി ഇളയിടം പുരസ്കാരം സ്വീകരിച്ചു കൊണ്ട് പറഞ്ഞു. മത വർഗീയതക്കെതിരെ, ജനാധിപത്യം, മതനിരപേക്ഷത, സാമൂഹ്യ നീതി തുടങ്ങിയ മൂല്യങ്ങൾ നമ്മുടെ ജീവിത പരിസരത്ത് ഉറപ്പിച്ചുനിർത്താനുള്ള പരിശ്രമങ്ങൾ തുടരണമെന്നും, ‘ഇനി അമ്പലങ്ങൾക്ക് തീ കൊളുത്തുക’ എന്ന് മുൻ കാലങ്ങളിൽ വി ടി പറഞ്ഞപ്പോൾ ഒരു എതിർപ്പുമുണ്ടായില്ല. ഇന്ന് വാക്കുകൾ അറിയാത്തവർ തീരുമാനങ്ങൾ എടുക്കുകയാണ്. അതിനാൽ വീണ്ടും കഥകളിലേക്കും കവിതകളിലേക്കും തിരിച്ചുപോവണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.

ചിന്ത രവി ഫൗണ്ടേഷൻ ചെയർമാൻ ശശികുമാർ അധ്യക്ഷനായി. എൻ എസ് മാധവൻ ആമുഖ പ്രഭാഷണവും ഗൗരിദാസൻ നായർ അനുസ്മരണവും നിർവഹിച്ചു. ഒ കെ ജോണിയുടെ ‘കാവേരിയോടൊപ്പം ഏന്റെ യാത്രകൾ’ എന്ന പുസ്തകം സാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാഖൻ പ്രകാശനം ചെയ്തു. വി എസ് ശശിധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ശിൽപ്പി ബാലൻ നമ്പ്യാർ, എം പി സുരേന്ദ്രൻ, എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി ചെലവൂർ വേണു സ്വാഗതവും ചെറിയാൻ ജോസഫ് നന്ദിയും പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും