സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

അഹെദ‌് തമീമിയെ ഇസ്രായേല്‍ സേന വിട്ടയച്ചു

വിമെന്‍ പോയിന്‍റ് ടീം

ഇസ്രയേൽ സൈനികരുടെ മുഖത്തടിച്ചതിന‌് അറസ്റ്റിലായ പലസ്തീന്‍ കൗമാരക്കാരി അഹെദ‌് തമീമിയെ എട്ടുമാസത്തി നു ശേഷം ഇസ്രായേല്‍ സേന വിട്ടയച്ചു. പലസ‌്തീന്റെ പ്രതിരോധത്തിനുള്ള പ്രതീകമായി മാറിയ പതിനേഴുകാരിയെ ഡിസംബറിലാണ‌് വെസ്റ്റ‌് ബാങ്കിലെ വീടിനുസമീപം ഇസ്രയേൽ സൈനികന്റെ മുഖത്ത് അടിച്ചത്. ശിക്ഷാകാലാവധി പൂർത്തിയാക്കിയതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് തമീമിയേയും ഉമ്മയേയും മോചിപ്പിച്ചത്.

ഇസ്രയേൽ അധിനിവേശത്തിനെതിരെയുള്ള പ്രതിരോധം തുടരുകതന്നെ ചെയ്യുമെന്നും ജയിലിലുള്ള വനിതാ തടവുകാരടക്കം അതിശക്തരാണെന്നും മോചിതയായ ശേഷം തമീമി പറഞ്ഞു.  റാമള്ളയിലെ യാസർ അറഫാത്തിന്റെ സ‌്മൃതികുടീരം തമീമി സന്ദർശിച്ചു.പലസ‌്തീൻ പൗരന്മാരുടെ ചെറുത്തുനിൽപ്പിന‌് അവേശംപകരുന്നതായിരുന്നു  തമീമി സൈനികരുടെ മുഖത്തടിക്കുന്ന വീഡിയോ. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിന്റെ നടപടിയെ തുടർന്ന‌് നടന്ന പ്രക്ഷേ‌ാഭങ്ങൾക്കിടെയായിരുന്നു തമീമിയുടെ അറസ്റ്റ‌്. പതിനഞ്ചുകാരനായ ബന്ധുവിന‌് ഇസ്രയേൽ സേനയുടെ റബർ ബുള്ളറ്റ‌് ഉപയോഗിച്ചുള്ള ആക്രമണത്തിൽ തലയ‌്ക്ക‌് പരിക്കേറ്റതോടെ തമീമി സൈനികരെ ആയുധമില്ലാതെ നേരിടുകയായിരുന്നു. സംഭവം നടന്ന‌് നാല‌് ദിവസത്തിനുശേഷം  അറസ്റ്റിലായി.

തമീമിയുടെ അറസ്റ്റിനെ തുടർന്ന‌് കഴിഞ്ഞ മാസങ്ങളിൽ വൻ പ്രക്ഷേ‌ാഭമാണ‌് പലസ‌്തീനിൽ നടന്നത‌്. ചുവർചിത്രം തയ്യാറാക്കിയും സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണംവഴിയും ഈ പതിനേഴുകാരി പലസ‌്തീൻ ജനതയ‌്ക്ക‌് കൂടുതൽ ശക്തി പകരുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും