സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

തലമറയ്ക്കല്‍ഃവനിതാ മോഡലുകള്‍ അറസ്റ്റില്‍

വിമെൻ പോയിന്റ് ടീം

തലമറയ്ക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്തതിന് ഇറാനിലെ തെഹ്‌റാനില്‍ എട്ടു വനിതാ മോഡലുകളെ അറസ്റ്റ് ചെയ്തു. രാജ്യത്തെ പ്രശസ്തരായ മോഡലുകളാണ് അറസ്റ്റിലായത്. ഇവര്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ഇറാനില്‍ ഇസ്‌ലാമിക നിയമം തെറ്റിച്ച്  മോഡലിംഗ് നടത്തുന്നവരെ പിടികൂടുന്ന ‘സ്‌പൈഡര്‍ 2’ ഓപറേഷന്‍റെ ഭാഗമായാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാനില്‍ പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് തല മറയ്ക്കല്‍ നിര്‍ബന്ധമാണ്. മോഡലുകളും ഫോട്ടോഗ്രാഫര്‍മാരും ഉള്‍പ്പടെ 170 പേര്‍ക്കെതിരെ കൂടി നടപടി സ്വീകരിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇറാനില്‍ ഹസന്‍ റൂഹാനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തലമറയ്ക്കല്‍ നിയമം അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും രാജ്യത്തെ ജുഡീഷ്യറിയും മതനേതൃത്വവും ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുന്നവരാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും