സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടിയെ കുഴിച്ചു മൂടി

വിമെന്‍ പോയിന്‍റ് ടീം

ബിഹാറിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ ദൃശ്യം മോഡലില്‍ കൂഴിച്ചു മൂടി. മൃതദേഹത്തിനായി സര്‍ക്കാര്‍ അനാഥ മന്ദിരം കുഴിച്ച് പരിശോധിക്കുകയാണ്. 

മുസാഫര്‍പൂരിലെ സാഹു റോഡിലെ കുട്ടികളുടെ മന്ദിരമാണ് രാജ്യത്തെ നടുക്കിയ വെളിപ്പെടുത്തലില്‍ പൊളിച്ച് പരിശോധിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് എന്‍ജിഒ ഉടമ ബ്രജേഷ് താക്കൂര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗം വിഷാസ് കുമാര്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ രവി കുമാര്‍ എന്നിവരേയും ഏഴ് വനിതാ ഭാരവാഹികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ലൈംഗിക പീഡനം അതിജീവിച്ച ഒരു പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലാണ് നേരത്തെ നടന്ന കൊലപാതകത്തിന്റെ വിവരം പുറത്തറിഞ്ഞത്. ബാലികാ മന്ദിരത്തില്‍ നേരത്തെയും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പീഡന ശ്രമത്തിനിടെ ആക്രമണത്തില്‍ പരുക്കേറ്റ് കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അധികൃതര്‍ കെട്ടിടം കുഴിച്ച് അടക്കം ചെയ്തുവെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ബാലികാ മന്ദിരത്തിലെ കുട്ടികള്‍ നേരിടുന്ന പീഡനത്തെക്കുറിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് മെയ് 31ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ബാലികാ മന്ദിരത്തില്‍ 44 കുട്ടികളുണ്ട്. ഇതില്‍ 16 പേര്‍ പീഡനത്തിനിരയായതായി സ്ഥിരീകരിച്ചിട്ടുണ്ട്. 44 കുട്ടികളില്‍ 14 പേരെ മധുബാനി ബാലികാ മന്ദിരത്തിലേക്കും ബാക്കി 30 പേരെ പാറ്റ്‌നയിലെ രണ്ട് ബാലികാ മന്ദിരങ്ങളിലേക്കും മാറ്റിയിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും