സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

കർത്താവിന്റെ മണവാട്ടിമാർ’ കന്യകമാരാവണമെന്നില്ലെന്ന് വത്തിക്കാൻ

വിമെന്‍ പോയിന്‍റ് ടീം

വിശുദ്ധകന്യകകളുടെ വിശുദ്ധി ഗണിക്കുന്നതിന് കന്യകാത്വം എന്നതിനെ അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്ന, വത്തിക്കാൻ പുറത്തിറക്കിയ പുതിയ പ്രമാണത്തിലെ ചട്ടം കന്യാസ്ത്രീസമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. കന്യകാത്വം ജീവിതവ്രതമായി കണ്ട് കർ‌ത്താവിന്റെ മണവാട്ടിമാരായി കഴിയുന്നവരെയാണ് വത്തിക്കാന്റെ പുതിയ പ്രമാണം ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ഈ പ്രമാണം പ്രകാരം കർത്താവിന്റെ മണവാട്ടിയാത്തന്നെ പരിഗണിക്കപ്പെടുന്ന വിശുദ്ധകന്യകകൾകക്ക് ‘അക്ഷരാ‍ർത്ഥത്തി’ലുള്ള കന്യകാത്വം ആവശ്യമില്ല.

ലോകത്തിലെ 42 രാജ്യങ്ങളിലായി 5000 വിശുദ്ധകന്യകകളുണ്ട്. ഫ്രാൻസ്, ഇറ്റലി, അർജന്റീന എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ വിശുദ്ധകന്യകകളുള്ളത്.

ആരാണ് വിശുദ്ധകന്യകകൾ?

വിശുദ്ധകന്യകകൾ അഥവാ കോൺസേക്രട്ടഡ് വിർജിൻസ് തങ്ങളുടെ കന്യകാത്വം കർത്താവിൽ സമർപ്പിച്ച സ്ത്രീകളാണ്. ഇവർ അവിവാഹിതരായിരിക്കും. എന്നാൽ കന്യാസ്ത്രീകളെപ്പോലെ മഠങ്ങളിൽ താമസിക്കുന്ന പതിവ് ഇവർക്കില്ല. തിരുവസ്ത്രം ധരിക്കില്ല. എന്തെങ്കിലും തൊഴിലുണ്ടായിരിക്കും ഇവരിൽ മിക്കവർക്കും. സ്വന്തം ആവശ്യങ്ങൾക്കുള്ള പണം തൊഴിലെടുത്തു തന്നെ കണ്ടെത്തണം. ഇങ്ങനെയുള്ള വിശുദ്ധകന്യകകളെക്കുറിച്ചുള്ള പ്രമാണത്തിലാണ് വത്തിക്കാൻ മാറ്റം വരുത്തിയത്.

39 പേജുള്ള പുതിയ പ്രമാണത്തിൽ വിശുദ്ധവൽക്കരണത്തിന് മുന്നോടിയായി എടുക്കേണ്ട നടപടികളെക്കുറിച്ച് കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. രണ്ടുവർഷത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ ഇത് സാധിക്കൂ. കർത്താവിന് തന്റെ കന്യകാത്വം സമർപ്പിച്ച് കര്‍ത്താവുമായുള്ള ആത്മീയസംയോഗത്തിലൂടെ സ്വോത്പാദനം നടത്തുന്നവരാണ് വിശുദ്ധ കന്യകകൾ എന്ന് പ്രമാണം പറയുന്നുണ്ട്. എന്നാല്‍, കർത്താവിനോടുള്ള അനവദ്യമായ പ്രേമത്തെയും അതിനെ ആസ്പദമാക്കിയുള്ള കന്യകാത്വത്തെയും കേവലം ‘ഭൗതികശരീര വിശ്വാസ്യത’യായി ചുരുക്കാവതല്ലെന്നും പ്രമാണത്തിൽ പറയുന്നു. ഇതാണ് പലരെയും ആശങ്കപ്പെടുത്തിയിരിക്കുന്നത്.

ഈ പ്രമാണത്തെ എതിർത്ത് യിഎസ്സിലെ വിശുദ്ധകന്യകകൾ രംഗത്തെത്തിയിട്ടുണ്ട്. ഭൗതികമായ കന്യകാത്വം നിർബന്ധമല്ലാതാക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന് 235 അംഗങ്ങളുള്ള വിശുദ്ധകന്യകകളുടെ സംഘടന വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും