സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ലൈംഗിക ചൂഷണം: പൊലീസില്‍ കീഴടങ്ങിയ വൈദികനെ റിമാന്‍ഡ് ചെയ്തു

വിമെന്‍ പോയിന്‍റ് ടീം

യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കേസില്‍ കൊല്ലത്ത് പൊലീസില്‍ കീഴടങ്ങിയ വൈദികനെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഫാ.ജോബ് മാത്യുവിനെയാണ് തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ ആര്‍ കാര്‍ത്തിക 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് പത്തനംതിട്ട ജയിലിലടച്ചത്.

വ്യാഴാഴ്ച രാത്രി ഏഴേകാലോടെ മജിസ്‌ട്രേറ്റിന്റെ വസതിയായ പന്തളം ചിത്ര ആശുപത്രിക്ക് സമീപമുള്ള എസ്റ്റിലോ അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ളാറ്റില്‍ പൊലീസ് വൈദികനെ എത്തിക്കുകയായിരുന്നു. ജയിലിലേക്ക് കൊണ്ടുപോകാന്‍ പുറത്തെത്തിച്ച വൈദികനെ ഫ്‌ളാറ്റിന് പുറത്ത് എംസി റോഡില്‍ കാത്തുനിന്ന ജനക്കൂട്ടം കൂക്കു വിളികളോടെയാണ് ജയിലിലേക്കയച്ചത്. 

വെള്ളിയാഴ്ച ഓപ്പണ്‍ കോര്‍ട്ടില്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് വിവരം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും