സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പാചകവാതക വില വീണ്ടും കൂട്ടി

വിമെന്‍ പോയിന്‍റ് ടീം

സാധാരണക്കാരുടെ ജീവിതഭാരം വർധിപ്പിച്ച് പാചകവാതക വില വീണ്ടും കുത്തനെ കൂട്ടി. സബ്സിഡിയുള്ള സിലിണ്ടറിന് 2.71 രൂപയും സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് 55.50 രൂപയുമാണ് വര്‍ധിപ്പിച്ചത്. അന്താരാഷ്ട്രവിപണിയിലെ നിരക്കുമാറ്റങ്ങൾക്ക് അനുസൃതമായി ചരക്കുസേവന നികുതി (ജിഎസ്ടി) അടിസ്ഥാനവിലയിലുണ്ടാക്കിയ വ്യത്യാസത്തെ തുടർന്നാണ് വിലവർധനയെന്നാണ് ഔദ്യോഗിക വിശദീകരണം. രൂപയുടെ വീഴ്ചയുണ്ടാക്കിയ ആഘാതവും വിലക്കയറ്റത്തിന് കാരണമായെന്നാണ‌് അവകാശവാദം. പുതുക്കിയ വില നിലവിൽവന്നതായി പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചു. ജൂൺ ഒന്നിന്  സബ്സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില 48 രൂപയും സബ്സിഡിയുള്ളവയുടെ വില 2.34 രൂപയും വർധിപ്പിച്ചിരുന്നു. സബ്സിഡിയുള്ള ഉപയോക്താവും സിലിണ്ടർ എടുക്കുന്ന സമയത്ത് നിലവിലെ വിലയ്ക്കൊപ്പം വർധിപ്പിച്ച  55.50 രൂപ കൂടി ചേർത്തുള്ള തുക നൽകേണ്ടി വരും.  52.79 രൂപ സബ്സിഡി ഇനത്തിൽ നൽകുന്ന തുകയ്ക്കൊപ്പം പിന്നീട് ബാങ്ക്്അക്കൗണ്ടിൽ ലഭിക്കും. സബ്സിഡി ഇനത്തിൽ ലഭിക്കുന്ന തുക ബാങ്ക് അക്കൗണ്ടിലുള്ളത് കൊണ്ട് ഉപയോക്താവിന് പ്രായോഗികമായി നേട്ടമൊന്നുമില്ലെന്നതാണ് യാഥാർഥ്യം. 

2014 മേയിൽ മോഡി സർക്കാർ അധികാരത്തിലേറുമ്പോൾ സബ്ഡിയുള്ള പാചകവാതകം സിലിണ്ടറിന് 414 രൂപയായിരുന്നു. അന്താരാഷ്ട്രതലത്തിൽ ക്രൂഡ്ഓയിൽ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയ സാഹചര്യങ്ങളിൽ പോലും പാചകവാതക വില കുറയ്ക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് വിലനിർണയം വിട്ടുകൊടുത്തതിനു ശേഷം വിദേശവിനിമയനിരക്കും അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ശരാശരി നിരക്കും മറ്റും കണക്കാക്കി എല്ലാ മാസവും ഒന്നാം തീയതി വില പുതുക്കി നിശ്ചയിക്കുകയാണ്.

ജൂലൈ 2016 മുതൽ നവംബർ 2017 വരെയുള്ള കാലയളവിൽ 19 തവണ പാചകവാതകവില വർധിപ്പിച്ചിട്ടുണ്ട്. 2017 ഡിസംബറിൽ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി വിലവർധന വേണ്ടെന്ന് വച്ചു. ജനുവരി മുതൽ പാചകവാതക വിലയിൽ നേരിയ ഇളവുകൾ വരുത്തിയിരുന്നു. എന്നാൽ, കഴിഞ്ഞമാസം മുതൽ വില കുത്തനെ കൂട്ടുകയാണ‌്.0


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും