സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

മനസ്സ് തുറന്ന് ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ്

വിമെൻ പോയിന്റ് ടീം

ഭര്‍ത്താവിന്റെ പെട്ടന്നുള്ള മരണത്തില്‍ നിന്നും താന്‍ നിരവധി കാര്യങ്ങള്‍ പഠിച്ചതായി ഫെയ്‌സ്ബുക്ക് സിഒഒ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ്. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഷെറില്‍ മനസ് തുറന്നത്. ഭര്‍ത്താവിന്റെ മരണം തന്നെ ചിന്തിക്കാന്‍ പ്രാപ്തയാക്കിയെന്നും ഷെറിന്‍ പറഞ്ഞു.

പ്രിയപ്പെട്ടവര്‍ പെട്ടെന്നൊരു ദിവസം യാത്ര പറയാതെ അകലുമ്പോള്‍ നാം ജീവിതത്തിന്റെ അടിത്തട്ടിലേക്ക് വീണുപോകും. വിധിയെ പഴിച്ച് അടിയില്‍ തന്നെ തുടരാതെ നാം ഉയര്‍ന്നു വരികയാണ് വേണ്ടത്. ഭര്‍ത്താവിന്റെ വിയോഗത്തെക്കുറിച്ച് ഇതിന് മുന്‍പ് താന്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ മനസ് തുറന്നിട്ടില്ല. അത് വളരെ പ്രയാസമുള്ള കാര്യമാണെന്നും ഷെറിന്‍ വികാരാധീനയായി. പലപ്പോഴും തന്റെ ദു:ഖം നിയന്ത്രിക്കാന്‍ കഴിയാതെ ഷെറില്‍ കണ്ണുനീര്‍ തുടച്ചു. 25 മിനിട്ടോളം ദൈര്‍ഘ്യമുള്ളതായിരുന്നു ഷെറിലിന്റെ പ്രഭാഷണം.

ഭര്‍ത്താവ് ഡേവിന്റെ മരണത്തെ സംബന്ധിച്ച് തന്റെ സുഹൃത്ത് ഫില്ലിനോട് തുറന്ന് സംസാരിച്ചിരുന്നതായി ഷെറില്‍ പറഞ്ഞു. ഡേവിനെ ഓര്‍ത്ത് കരഞ്ഞ തന്നെ ഫില്‍ ആശ്വസിപ്പിച്ചു. ഡേവ് ഒരിക്കലും തിരിച്ച് വരില്ലെന്ന് തന്നെ പറഞ്ഞ് മനസിലാക്കിയ ഫില്‍, ഡേവിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നും പറഞ്ഞു. ആ വാക്കുകള്‍ തനിക്ക് ഊര്‍ജം പകര്‍ന്നതായും സാന്‍ഡ്‌ബെര്‍ഗ് പറഞ്ഞു.

2008 ലാണ് ഫെയ്‌സ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി ഷെറില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം മെയിലായിരുന്നു ഷെറിലിന്റെ ഭര്‍ത്താവ് ഡേവ് ഗോള്‍ഡ്‌ബെര്‍ഗ് ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മരിച്ചത്. 11 വര്‍ഷം നീണ്ടു നിന്ന ദാമ്പത്യത്തില്‍ ഷെറിലിനും ഡേവിനും ഒരു മകളും മകനുമുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും