സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സൗദിയില്‍ ഡ്രൈവിങ് ലൈസന്‍സിന് കാത്തിരിക്കുന്നത് ലക്ഷക്കണക്കിന് വനിതകള്‍

വിമെന്‍ പോയിന്‍റ് ടീം

 സൗദിയില്‍ ഡ്രൈവിങ് പഠിക്കുന്നതിനും ലൈസന്‍സിനുമായി കാത്തേിരിക്കുന്നത് 1.20 ലക്ഷത്തിലേറെ വനിതകള്‍. ഞായറാഴ്ച ആരംഭിച്ച സ്ത്രീകളുടെ വാഹനമോടിക്കല്‍ ഒരിടത്തും അപകടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സൗദിയില്‍ എല്ലായിടത്തും ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്നവരുടെ വന്‍ തിരക്കാണെന്ന് അധികൃതരും സമ്മതിച്ചു. നിലവില്‍ ഒരുലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് അപേക്ഷ നല്‍കി കാത്തിരിക്കുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി വ്യക്തമാക്കി.

ട്രാഫിക്ക് വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമിയോടൊപ്പം ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് മന്‍സൂര്‍ അല്‍ തുര്‍ക്കി കണക്കുകള്‍ വെളിപ്പെടുത്തിയത്. വരുന്ന ആഴ്ചകളില്‍ 40 വനിതാ ട്രാഫിക് ഇന്‍സ്‌പെക്ടര്‍മാര്‍ റോഡുകളിലെ നിരീക്ഷണച്ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും