സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ജസ്‌നയെ കാട്ടിലും കടലിലും തിരയേണ്ട: ഹൈക്കോടതി

വിമെന്‍ പോയിന്‍റ് ടീം

റാന്നിയില്‍ കാണാതായ ജസ്‌ന മരിയം ജെയിംസിന്റെ അന്വേഷണത്തില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി. കൃത്യമായ സൂചനയില്ലാതെ അന്വേഷിച്ചിട്ട് കാര്യമില്ലെന്നും ജസ്‌നയെ കാട്ടിലും കടലിലും തിരയേണ്ടെന്നും കോടതി അറിയിച്ചു.

അതേസമയം ജസ്‌നയെ വീട്ടില്‍ നിന്നും ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജസ്‌നയുടെ തിരോധാനം സിബിഐ അന്വേഷിക്കണമെന്ന സഹോദരന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിബിഐയ്ക്ക് നോട്ടീസ് അയച്ചു. ജസ്‌നയെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചിട്ടുണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അന്വേഷണം നടക്കുന്നുവെന്ന് മാത്രമാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കിയത്.


 
ജസ്‌നയുടെ പിതാവിന് പങ്കാളിത്തമുള്ള സ്ഥാപനം കരാര്‍ ഏറ്റെടുത്ത് മുണ്ടക്കയത്ത് നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ പോലീസ് പരിശോധന നടത്തും. സ്‌കാനിംഗ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ സഹായത്തോടെയാകും പരിശോധന. ആവശ്യമെങ്കില്‍ കോട്ടയം ഏന്തയാറില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന കെട്ടിടവും മുക്കൂട്ടുതറയിലെ വീടും കുഴിച്ചു പരിശോധിക്കുമെന്നാണ് പത്തനംതിട്ട എസ് പി ടി നാരായണന്‍ പറഞ്ഞത്. ജസ്‌നയുടെ വീട്ടിലും പരിസരത്തും നിരവധി തവണയാണ് പോലീസ് പരിശോധന നടത്തിയിരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും