സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചു

വിമെന്‍ പോയിന്‍റ് ടീം

ജമ്മു കാശ്‌മീര്‍ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തി രാജിവെച്ചു. പിഡിപിയുമായുള്ള സഖ്യത്തില്‍ നിന്നും പിന്‍മാറുന്നതായി ബിജെപി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് മെഹ്‌ബൂബ രാജി പ്രഖ്യാപിക്കുന്നതായി അറിയിച്ചത്. 2014ലാണു ജമ്മു കാശ്‌മീരില്‍ പിഡിപി-ബിജെപി സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തിയത്. 

റംസാന്‍ മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നോമ്പുകാലം കഴിഞ്ഞതിന്
തൊട്ടുപിന്നാലെ പിന്‍വലിച്ച നടപടി ഇരുപാര്‍ട്ടികള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. രാജ്യമാകെ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ കഠ്വവ സംഭവവും സഖ്യങ്ങള്‍ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിന് തുടക്കമിടുകയായിരുന്നു.

 ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി സഖ്യത്തില്‍ നിന്നും പിന്‍മാറിയത്. തുടര്‍ന്ന് മെഹ്‌ബൂബ രാജിവയ്ക്കുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും