സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വിമൻ ഇൻ സിനിമ കലക‌്ടീവ‌് കൂട്ടായ‌്മയ്ക്ക് ഒരു വയസ് :സമൂഹം മാറി ചിന്തിയ്ക്കണമെന്ന് രേവതി

വിമെന്‍ പോയിന്‍റ് ടീം

സ‌്ത്രീകളുടെ പ്രശ‌്നങ്ങൾ കാലങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്നവ തന്നെയാണെന്ന‌് നടി രേവതി. പുരോഗമനം പറയുമ്പോഴും മാനസികമായി വളരുന്നില്ലെന്നും മാറി ചിന്തിക്കാൻ സമൂഹത്തിന‌് സാധിക്കുന്നില്ലെന്നും  അവർ പറഞ്ഞു. കലൂരിലെ മാമാങ്കം ഹാളിൽ വിമൻ ഇൻ സിനിമ കലക‌്ടീവ‌് സംഘടിപ്പിച്ച കൂട്ടായ‌്മയിൽ സംസാരിക്കുകയായിരുന്നു രേവതി. 

എല്ലാവർക്കും ഒരുപോലെ ജോലിചെയ്യാൻ സാധിക്കുന്ന ഒരു വ്യവസായമാകണം സിനിമ. സിനിമാ മേഖലയിൽ നിലനിൽക്കുന്ന പ്രശ‌്നങ്ങൾ സംഘടന പരിശോധിച്ചുവരികയാണ‌്. എങ്ങനെ പ്രശ‌്നങ്ങളെ അഭിമുഖീകരിക്കാം എന്ന ആലോചനകളും നടന്നുവരുന്നതായും അവർ പറഞ്ഞു.

സിനിമയിലെ നിശബ‌്ദതയെ എത്രമാത്രം ഈ സംഘടന പൊട്ടിച്ചെറിഞ്ഞിട്ടുണ്ടെന്ന‌് ചിന്തിക്കേണ്ട സമയമായെന്നും പരാതി സ്വീകരിക്കാൻ മാത്രമല്ല അവ പരിഹരിക്കാൻ എത്രമാത്രം മുന്നോട്ട‌് വരുന്നുണ്ടെന്ന‌് ആലോചിക്കേണ്ട സമയമായെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. പ്രശ‌്നങ്ങളെ സമൂഹത്തിന്റെ മുന്നിലേക്ക‌് എത്തിച്ചാൽ മാത്രമെ പരിഹാരങ്ങൾ ഉണ്ടാകുകയുള്ളു എന്നും അഭിപ്രായം ഉയർന്നു. നടിമാരായ രേവതി, പാർവതി, പത്മപ്രിയ, സജിത മഠത്തിൽ, റിമ കല്ലിങ്കൽ, കഥാകാരി എ എസ‌് പ്രിയ,രേഖാ രാജ് ,ആഷിക് അബു, ഷഹബാസ് അമന്‍  തുടങ്ങിയവർ സംസാരിച്ചു. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ പൗളി വത്സനെ ഡബ്ല്യുസിസി പ്രവർത്തകർ പൊന്നാട അണിയിച്ച‌് ആദരിച്ചു. തുടർന്ന‌്  മിർച്ച‌് മസാല എന്ന ചിത്രപ്രദർശനവും ചർച്ചയും നടന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും