സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സമ്മതമില്ലാത്ത ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കുമെന്ന് സ്വീഡന്‍

വിമെന്‍ പോയിന്‍റ് ടീം

പങ്കാളിയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നത് വര്‍ധിച്ചു വരുന്നതായി അടുത്തിടെ പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. ഇതിനു പുറമേ ഇത്തരം പ്രശ്‌നങ്ങളില്‍ നിയമ സംരക്ഷണം ഉറപ്പു വരുത്തുന്ന നടപടിയെടുക്കുകയാണ് സ്വീഡന്‍ .

പങ്കാളിയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നത് ബലാത്സംഗമായി കണക്കാക്കുമെന്ന് സ്വീഡന്‍ അടുത്തിടെ പ്രഖ്യാപിച്ചു. ലൈംഗിക ബന്ധത്തിന് മുന്‍പ് പങ്കാളി ശബ്ദത്തില്‍ തന്നെ സമ്മതം അറിയിച്ചിരിക്കണം. ജൂലൈ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. നിയമം പാസായാല്‍ അക്രമം നടന്നുവെന്ന് പീഡനം അനുഭവിക്കേണ്ടി വന്നയാള്‍ക്ക് തെളിയിക്കേണ്ടി വരില്ല. എന്നാല്‍ മുന്‍പ് ഇത് തെളിയിക്കണമായിരുന്നു. കുറ്റം തെളിഞ്ഞാല്‍ കുറഞ്ഞത് നാലു വര്‍ഷം കഠിന അനുഭവിക്കേണ്ടി വരും. ജര്‍മ്മനി , ബ്രിട്ടന്‍, അയര്‍ലന്‌റ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോഴും ഈ നിയമം നിലനില്‍ക്കുന്നുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും