സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നിപാ നിയന്ത്രണ വിധേയമായി; കാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന: കെ കെ ശൈലജ

വിമെന്‍ പോയിന്‍റ് ടീം

പേരാമ്പ്രയിലെ കിണറ്റില്‍നിന്നും പിടികൂടിയ വവ്വാലില്‍ നിപാ വൈറസ് കണ്ടെത്താത്ത സാഹചര്യത്തില്‍ മൃഗസംരക്ഷണ വിഭാഗം കൂടുതല്‍ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. സംസ്ഥാനത്ത് നിപാ നിയന്ത്രണവിധേയമായി. ലോകത്തൊരിടത്തും ഇത്രയും പെട്ടെന്ന്  മരണകാരണമായ നിപാ വൈറസിനെ കണ്ടെത്താനായില്ല. പലയിടത്തും കൂട്ടമരണങ്ങള്‍ക്കുശേഷമാണ് വൈറസിനെ മനസിലായത്.ഇക്കാര്യത്തില്‍ കേരളത്തിന് അഭിമാനകരമായ നേട്ടം കൈവരിക്കാനായതായും മന്ത്രി പറഞ്ഞു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ 92 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തികരിച്ച 12 പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു  

എന്നാല്‍ നിപായുടെ മരുന്ന് കണ്ടെത്താനുള്ള ബഹൃത്പദ്ധതി കേരളത്തില്‍ ആരംഭിക്കും.  ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെയാകും പഠനം. ഡോ. സൌമ്യ സ്വാമി നാഥന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.  നിപ്പയെ പ്രതിരോധിക്കാനുള്ള ആസ്ത്രേലയന്‍ മരുന്ന് കോഴിക്കോട് എത്തിച്ചിട്ടുണ്ട്. 

ആരോഗ്യരംഗത്ത് കേരളം നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും ആശങ്ക ഉയര്‍ത്തിയെത്തുന്ന പകര്‍വ്യാധികളുടെ കാരണം കണ്ടെത്താന്‍ ആഴത്തില്‍ പഠനം നടത്തും.  പക്ഷിപ്പനി, എച്ച്1 എന്‍ 1, ഡെങ്കി എന്നിങ്ങനെ ഒന്നല്ലെങ്കില്‍ മറ്റൊന്നായി ഓരോ വര്‍ഷവും നിരവധി മനുഷ്യജീവന്‍ കവരുകയാണ്. ഇതിന്റെ കാരണം കണ്ടെത്താനാവണം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും