സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സുപ്രീം കോടതിയും മാനേജ്‌മെന്റുകളെ കൈവിട്ടു; നഴ്‌സുമാര്‍ക്ക് ഉയര്‍ന്ന ശമ്പളത്തിന് വഴി തെളിഞ്ഞു

വിമെന്‍ പോയിന്‍റ് ടീം

നഴ്‌സുമാരുടെ മിനിമം വേതന ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ആശുപത്രി മാനേജ്‌മെന്റുകളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. വിജ്ഞാപനത്തിന് എതിരായ മാനേജ്‌മെന്റുകളുടെ ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. സുപ്രീം കോടതിയുടെ ഉത്തരവ് പുറത്തു വന്നതോടെ മിനിമം വേതനം ലഭിക്കുക എന്ന ആവശ്യത്തിലേക്ക് നഴ്‌സുമാര്‍ കൂടുതല്‍ അടുത്തു. മിനിമം വേതനം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ഇടഞ്ഞു തന്നെയായിരുന്നു. ഈ പോരാട്ടമാണ് സുപ്രീംകോടതി വരെ എത്തിയത്.

നഴ്‌സുമാരുടെ വേതന വര്‍ധന ഉത്തരവില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച ആശുപത്രി മാനേജ്‌മെന്റുകള്‍. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിയുള്ള സര്‍ക്കാര്‍ വിജ്ഞാപനം നടപ്പാക്കാനാകില്ലെന്ന് അറിയിച്ചിരുന്നു. ഇതിനെതിരെ ഇവര്‍ കീഴ്ക്കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. ഇത് തള്ളിയതോടെയാണ് മാനേജ്മെന്‍റുകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ധനയാണ് വിജ്ഞാപനത്തിലുള്ളത്. ഇത് നിയമവിരുദ്ധമാണെന്നും ഇത് നടപ്പിലാക്കിയാല്‍ ആശുപത്രികള്‍ പൂട്ടേണ്ടിവരുമെന്നുമാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ (കെ.പി.എച്ച്.എ) പറയുന്നത്.

ഭീഷണിപ്പെടുത്തി നേടിയ വേതന വര്‍ധനയാണിതെന്നാണ് മാനേജ്മെന്‍റുകളുടെ വാദം. വേതന വര്‍ധനക്കായി ചികിത്സാ ചെലവുകള്‍ വര്‍ധിപ്പിക്കേണ്ടി വരുമെന്ന നിലപാടിലാണ് മാനേജ്‌മെന്റുകള്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും