സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

‘അച്ചടക്കമില്ല’; ഫോഗട്ട് സഹോദരിമാര്‍ ഏഷ്യന്‍ ഗെയിംസ് നാഷണല്‍ ക്യാംപില്‍ നിന്ന് പുറത്ത്

വിമെന്‍ പോയിന്‍റ് ടീം

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്യാംപില്‍ നിന്നും കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാക്കളായ ഗീതാ ഫോഗട്ട്, ബബിതാ ഫോഗട്ട് സഹോദരിമാര്‍ പുറത്ത്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന ആരോപിച്ചാണ് ഫോഗട്ട് സഹോദരിമാര്‍ക്കെതിരെ റസ്‌ലിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നടപടി സ്വീകരിച്ചത്.

പരിക്കു മുലം ക്യാംപിലെത്താന്‍ കഴിഞ്ഞില്ലെന്ന ബബിത ഫോഗട്ട് വിശദീകരണം നല്‍കിയതിന് തൊട്ടുപിറകെയാണ് ഫെഡറേഷന്റെ നടപടി. ഇവരുടെ ഇളയ സഹോദരിമാരായ റിതു, സംഗീത എന്നിവര്‍ക്കെതിരേയും ഫെഡറേഷന്‍ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. ക്യാംപില്‍ സഹോദരിമാരുടെ അസാന്നിധ്യം സ്ഥിരമായതോടെയാണ് നടപടിയെന്നും ഫെഡറേഷന്‍ വ്യക്തമാക്കുന്നു.

ക്യാംപിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങള്‍ മുന്നു ദിവസത്തിനകം പരിശീലകരുടെ അടുക്കല്‍ ഹാജരാവണമെന്നാണ് നിബന്ധന. എന്നാല്‍ ഗീതയും ബബിതയും അടക്കമുള്ള നാലുപേരും ഇതില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയെന്നും റസ്‌ലിങ്ങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭുഷണ്‍ ശരണ്‍ സിങ്ങ് പ്രതികരിച്ചു.

കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാക്കളായ ഗീതാ, ബബിതാ ഫോഗട്ടുമാരുടെ ജീവിതമാണ് പ്രശസ്ത ബോളിവുഡ് ചിത്രമായ ദംഗല്‍ എന്ന പേരില്‍ വെള്ളിത്തിരയിലെത്തി വന്‍വിജയം കരസ്ഥമാക്കിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും