സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

അശ്ലീല തമാശകളെ കുറിച്ചെഴുതിയ ആന്‍ ഫ്രാങ്കിന്റെ ഡയറികുറിപ്പുകള്‍ കണ്ടെത്തി

വിമെന്‍ പോയിന്‍റ് ടീം

ആന്‍ ഫ്രാങ്കിന്റെ ഡയറികുറിപ്പുകളില്‍ പ്രസിദ്ധീകരിക്കപ്പെടാത്തതും അശ്ലീല തമാശകളും ലൈംഗികതയെ കുറിച്ചുള്ള ചിന്തകളെയും കുറിച്ചെഴുതിയതുമായ രണ്ട് പേജുകള്‍ കൂടി കണ്ടെത്തി. നാസികളില്‍ നിന്നും രക്ഷ തേടി ഒളിവില്‍ കഴിഞ്ഞിരുന്ന കൗമാരക്കാരിയായ ആന്‍ ഫ്രാങ്കിന്റെ ലോക പ്രശസ്തമായ ഡയറികുറിപ്പുകള്‍ അവരുടെ മരണ ശേഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. എന്നാല്‍ അവയിലെ പ്രസിദ്ധീകരിക്കാത്ത രണ്ട് പേജുകളാണ് ഇപ്പോള്‍ വെളിച്ചം കാണുന്നത്.

തന്റെ 13ാം വയസ്സില്‍ ഒളിവു ജീവിതം ആരംഭിച്ച് അധികം ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പ് 1942 സെപ്തംബര്‍ 28ന് എഴുതിയ അശ്ലീല ചുവയുള്ള കുറിപ്പുകള്‍ അവരുടെ കുടുംബത്തില്‍ നിന്നും മറച്ചു വയ്ക്കപ്പെട്ടവയാണ്.
ഇമേജിങ്ങ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഗവേഷകര്‍ കുറിപ്പുകളിലെ ഉള്ളടക്കം ശേഖരിച്ചത്. തനിക്ക് അറിയാവുന്ന അശ്ലീല തമാശകള്‍ കുറിക്കാന്‍ ഈ പേജുകള്‍ ഉപയോഗപ്പെടുത്തുമെന്ന് ആരംഭിക്കുന്ന കുറിപ്പിനുശേഷം ഇത്തരത്തിലുള്ള നാല് പ്രയോഗങ്ങളും ആന്‍ രേഖപ്പെടുത്തുന്നു. ലൈംഗിക വിദ്യഭ്യാസത്തെക്കുറിച്ചുള്ള വരികളും ഉള്‍പ്പെടുന്ന കുറിപ്പില്‍ ലൈംഗിക തൊഴിലാളികളെ കുറിച്ച് തന്റെ പിതാവ് പറഞ്ഞിരുന്ന കാര്യങ്ങളും ആന്‍ രേഖപ്പെടുത്തുന്നു.

നിരുപദ്രവകരമായ ലൈംഗികതയെ കുറിച്ചാണ് ആന്‍ ഫ്രാങ്കിന്റെ കുറിപ്പുകളെന്നും, എല്ലാ കൗമാരക്കാരേയും പോലെ ലൈംഗികതയില്‍ ജിജ്ഞാസയുള്ളവളായിരുന്നു അവരെന്നും ആംസ്റ്റര്‍ഡാമിലെ ആന്‍ ഫ്രാങ്ക് ഹൗസ് മ്യൂസിയത്തിലെ റൊണാള്‍ഡ് ലിയോപോള്‍ഡ് പറയുന്നു.

ആന്‍ ഫ്രാങ്കിന്റെ കുറിപ്പുകളെ ഒരു പുഞ്ചിരിയോടു കൂടിയല്ലാകെ വായിച്ചു പൂര്‍ത്തീകരിക്കാനാവില്ലെന്നാണ് പേജുകള്‍ വായിച്ചു മനസ്സിലാക്കാന്‍ സഹായിച്ച നിയോഡ് ഇന്‍സ്റ്റിട്യൂട്ട് ഡറക്ടര് ഫ്രാങ്ക് വാന്‍ വെരേയുടെ പ്രതികരണം. ആന്‍ നല്‍കിയ മികച്ച സംഭാവനകള്‍ക്കിടയിലും അവരൊരു സാധാരണ പെണ്‍കുട്ടിയാണെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് കുറിപ്പുകളെന്നും അദ്ദേഹം പറയുന്നു.

1942ല്‍ നാസികളില്‍ നിന്നും രക്ഷതേടി തന്റെ പിതാവിന്റെ വ്യവസായ കേന്ദ്രത്തിലുള്ള രഹസ്യ കേന്ദ്രത്തില്‍ രണ്ട് വര്‍ഷത്തിലധികം ഒളിവില്‍ കഴിഞ്ഞിരുന്ന കാലമാണ് ആന്‍ ഫ്രാങ്കിന്റെ ഡയറികുറിപ്പുകളിലെ വിഷയം. പതിമൂന്നാം പിറന്നാളിന് സമ്മാനമായി ലഭിച്ച ഡയറിലായിരുന്നു ആന്‍ കുറിപ്പുകളെഴുതി തുടങ്ങുന്നത്. പിന്നീട് പട്ടാളക്കാരുടെ പിടിയിലായ ആന്‍ ഫ്രാങ്കും കുടുംബവും 1945ല്‍ നാസി ക്യാംപില്‍ കൊല്ലപ്പെടുകയായിരുന്നു. കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെട്ട കുടുംബത്തിലെ ഏക വ്യക്തിയായ ആനിന്റെ പിതാവാണ് 1947ല്‍ ഡയറിക്കുറിപ്പുകള്‍ കണ്ടെത്തി പ്രസിദ്ധീകരിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും