സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

കാനിൽ നടക്കും 82 സുന്ദരികളുടെ പ്രതിഷേധം

വിമെന്‍ പോയിന്‍റ് ടീം

ലോക സിനിമയുടെ പരവതാനിയായ കാൻ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപറ്റിൽ 82 സുന്ദരികൾ പ്രതിഷേധവുമായി നടന്നിറങ്ങും. മേളയിലെ സ‌്ത്രീ സാന്നിധ്യം കുറഞ്ഞതിൽ പ്രതിഷേധിച്ചാണ‌് 82 പേരുടെ പ്രതിഷേധ ശബ്ദം കാനിൽ മുഴങ്ങുന്നത‌്.

കാനിന്റെ 71 വർഷത്തെ ചരിത്രത്തിൽ  പാം ഡി ഓറിനായുള്ള മത്സരത്തിൽ 1645 പുരുഷ സംവിധായകരുടെ ചിത്രം മത്സരിക്കാനെത്തി. എന്നാൽ വെറും 82 സംവിധായികമാരുടെ  സിനിമകൾക്കുമാത്രമാണ‌് അവസരം ലഭിച്ചത‌്. 
കാനിന്റെ ചരിത്രത്തിൽ പാം ഡി ഓർ നേടിയ ഏക സംവിധായിക ജെയിൻ കാൻപിയൻ (ദി പിയാനോ, 1993) ആണ്.  “ഫെസ്റ്റിവൽ സ്ത്രീകൾക്കുള്ളതാണ്, അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തനുള്ളതാണ്’ ഫെസ്റ്റിവൽ ഡയറക്ടറായ ചെയറി ഫ്രം പറഞ്ഞു.

അതേസമയം കാനിൽ ഇറങ്ങിയ ബോളിവുഡ‌് സുന്ദരികൾ പ്രേക്ഷകരുടെ മനം കവർന്നു. ചുവപ്പുപരവതാനിയിൽ ദീപികാ പദുകോണും കങ്കണ റാവത്തും നിറഞ്ഞ കൈയടി നേടി. ദീപികയുടെ രണ്ടാം വട്ടമാണിത‌്. ഡിസൈനർ സുഹൈർ മുറാദ‌് രൂപകൽപന ചെയ‌്ത വെള്ള ഗൗണണിഞ്ഞ‌് ദീപിക തിളങ്ങി. കങ്കണ ആദ്യമായാണ‌് കാനിലെത്തുന്നത‌്.
ശനിയാഴ‌്ച എത്തിയ ഐശ്വര്യറായി ബച്ചൻ ശനിയും ഞായാഴ‌്ചയും ഇന്ത്യൻ പവിലിയനിൽ ആഘോഷമാകും. കഴിഞ്ഞ ദിവസം വിവാഹിതയായ നടി സോനം കപൂർ 14, 15 തീയതികളിൽ കാനിലെത്തും. ഇവർക്കായും ഡിസൈനർമാർ പ്രത്യേകം രൂപകൽപന ചെയ‌്ത വസ‌്ത്രങ്ങൾ തയ്യാറാക്കിയിട്ടുണ്ട‌്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും