സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

തിയറ്ററിലെ ബാലപീഡനം: പ്രതിയെ അറസ്റ്റ് ചെയ്തു; പരാതി കിട്ടിയിട്ടും പോലീസ് നടപടിയെടുത്തില്ല

വിമെന്‍ പോയിന്‍റ് ടീം

മലപ്പുറത്ത് തിയറ്ററിനുള്ളില്‍ വച്ച് പത്ത് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ പിടികൂടി. തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയാണ് പ്രതി. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പട്ടാമ്പി രജിസ്‌ട്രേഷനിലുള്ള കാറിലാണ് ഇയാള്‍ ഇടപ്പാളിലുള്ള തിയറ്ററില്‍ എത്തിയത്.

അതേസമയം ഏപ്രില്‍ 26ന് തിയറ്റര്‍ അധികൃതര്‍ ഈ വിവരം പോലീസില്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെയും നടപടികളൊന്നും സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. തുടര്‍ന്നാണ് ചൈല്‍ഡ് ലൈനിന് പരാതി നല്‍കിയതും സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തത്. ഇയാളുടെ കാര്‍ നമ്പറും സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു.

ഏപ്രില്‍ 18നാണ് ക്രൂര സംഭവം നടന്നത്. മധ്യവയസ്സ് പ്രായമുള്ളയാള്‍ കുട്ടിയെ കൈയ്യേറ്റം ചെയ്യുന്നതായും കുട്ടിയ്‌ക്കൊപ്പമുള്ള സ്ത്രീ ഇത് മനസിലാക്കിയതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സ്ത്രീയുടെയും സ്വകാര്യ ഭാഗങ്ങളില്‍ ഇയാള്‍ സ്പര്‍ശിക്കുന്നുണ്ട്. ഇവര്‍ കുട്ടിയുടെ അമ്മയാണെന്നാണ് കരുതുന്നത്. കെഎല്‍ 46 ജി 240 എന്ന നമ്പറുള്ള ബെന്‍സ് കാറിലാണ് ഇവരെത്തിയത്. രണ്ടരമണിക്കൂറോളം കുട്ടി ഇയാളുടെ ക്രൂരമായ പീഡനത്തിന് ഇരയായി.

പ്രതിയെ പിടികൂടാന്‍ മന്ത്രി കെടി ജലീല്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും