സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

തീരദേശത്തെ പ്രശ്‌നങ്ങള്‍ ശശി തരൂരിനോട് പറഞ്ഞ വിദ്യാര്‍ഥിനിയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം

വിമെന്‍ പോയിന്‍റ് ടീം

വേവ്‌സ് ഇന്റര്‍നാഷണല്‍ എന്ന നവമാധ്യമ കൂട്ടായ്മയുടെ അവാര്‍ഡ് ദാന ചടങ്ങില്‍ മറുപടി പ്രസംഗത്തിനിടെ തീരദേശത്തെ പ്രശ്‌നങ്ങള്‍ ശശി തരൂര്‍ എംപിയ്ക്ക് ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം. തിരുവനന്തപുരം പുതിയതുറ സ്വദേശി ജിമ റോസിനെതിരെയാണ് വേവ്‌സ് ഇന്റര്‍നാഷണലിന്റെ പേജില്‍ ജിമയ്‌ക്കെതിരെ കൂട്ട ആക്രമണം നടക്കുന്നത്. കേട്ടാലറയ്ക്കുന്ന വാക്കുകളാണ് ഇവര്‍ക്കെതിരെ ഉപയോഗിക്കപ്പെടുന്നത്. അതേസമയം ജിമയുടേത് ആരോഗ്യകരമായ സംവാദമായിരുന്നുവെന്നും തിരുവനന്തപുരം എംപിയുടെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍ പറയുന്നു. ജിമ തന്നെ അപമാനിച്ചതായി തോന്നിയില്ലെന്നും അതില്‍ പറയുന്നു. എന്നിട്ടും ഇന്നും ഇവര്‍ക്കെതിരെ അസഭ്യവര്‍ഷം തുടരുകയാണ്. പുരസ്‌കാരം നല്‍കി ആദരിക്കാന്‍ വന്നവരെ പെണ്‍കുട്ടി അപമാനിച്ചുവെന്നാണ് മുഖ്യ ആരോപണം. പിറ്റേദിവസം മനോരമ പത്രത്തില്‍ അവാര്‍ഡ് ദാനത്തെക്കുറിച്ച് വന്ന വാര്‍ത്തയില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചവരുടെ പേരുകളില്‍ നിന്നും തന്നെ ഒഴിവാക്കിയതും ജിമ ചൂണ്ടിക്കാട്ടുന്നു. തന്റെ പെണ്‍മയെ അപമാനിക്കുകയും ഇത്രമാത്രം അവഗണിക്കുകയും ചെയ്ത വേവ്‌സ് ഇന്റര്‍നാഷണലിന്റെ അവാര്‍ഡ് താന്‍ തിരികെ നല്‍കുന്നതായും അവര്‍ വ്യക്തമാക്കി. ജിമ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും