സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സൗദി വനിതകള്‍ ഇനി ഹാര്‍ലി ഡേവിഡ്‌സണില്‍ പറക്കും

വിമെന്‍ പോയിന്‍റ് ടീം

ജൂണ്‍ മുതല്‍ സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനങ്ങള്‍ ഓടിക്കാനുള്ള ഔദ്യോഗിക അംഗീകാരം ലഭിക്കും. വാഹനം എന്ന് പറയുമ്പോള്‍ കാര്‍ മാത്രമല്ല. ട്രക്ക്, വാന്‍, ബൈക്ക് എല്ലാം ഉള്‍പെടും. അപ്പോള്‍ പിന്നെ ആ സ്വാതന്ത്ര്യം ആസ്വദിക്കാനുള്ള തയ്യാറെടുപ്പില്‍ ആണ് സൗദി വനിതകള്‍. രാത്രയില്‍ മരുഭൂമികള്‍ തണുക്കുമ്പോള്‍ അവിടത്തെ ബൈക്ക് സര്‍ക്യൂട്ടുകളില്‍ ഹാര്‍ലി ഡേവിഡ്‌സന്റെയും സുസുക്കി ബൈക്കുകളുടെയും ഇരമ്പലുകള്‍ കൊണ്ട് ശബ്ദ മുഖരിതം ആവുകയാണ്. നിരവധി സ്ത്രീകള്‍ കാറും ബൈക്കും ഓടിക്കുന്നത് പരിശീലിച്ചുകൊണ്ടിരിക്കുകയാണ്. ഇതേക്കുറിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

31 വയസുള്ള ഹനാന്‍ അബ്ദുല്‍ റഹ്മാന്‍ കറുത്ത സുസുക്കിയില്‍ വരുന്നത് ആ സ്വാതന്ത്ര്യം ആസ്വദിക്കാന്‍ ആണ്. ഏഴ് മാസങ്ങള്‍ക്ക് മുന്‍പാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയത്. ഇതൊരു ചരിത്ര തീരുമാനം എന്നാണ് ഹനാന്‍ പറഞ്ഞത്. റിയാദിലെ ബൈക്കേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എല്ലാവരും ബൈക്ക് ഓടിക്കാനാണ് പഠിക്കുന്നത്. ചിലര്‍ 150 സിസി ആണ് ഓടിക്കുന്നതെങ്കില്‍ മറ്റു ചിലര്‍ 250 സിസി ഓടിക്കുന്നു.

ഇന്റര്‍നാഷണല്‍ ലൈസന്‍സ് ഇല്ലാത്തവര്‍ സൗദിയില്‍ നിന്നും ലൈസന്‍സ് എടുക്കണം. നിലവില്‍ അഞ്ച് സ്‌കൂളുകള്‍ ആണ് റിയാദിലുള്ളത്. ഏകദേശം 50000 ഇന്ത്യന്‍ രൂപയാണ് ഫീ. സൗദിയെ ഒരു പുരോഗമന രാജ്യമാക്കുക, എണ്ണ മാത്രമല്ലാതെ മറ്റ് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുക, സ്വതന്ത്ര കമ്പോളം ശക്തിപ്പെടുത്തുക എന്നീ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സൗദി രാജകുമാരന്‍ വനിതകള്‍ക്കും വാഹനമോടിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാസം സൗദി സിനിമ തീയേറ്ററുകള്‍ തുറക്കുകയും ചെയ്തിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും