സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സ്ത്രീകളെ പ്രതിനിധീകരിച്ച് ഇമോജികള്‍

വിമെൻ പോയിന്റ് ടീം

സമൂഹത്തിന്‍റെ വ്യത്യസ്ത മേഖലകളില്‍ സ്ത്രീകള്‍ പുരുഷന്‍മാരേപ്പോലെ തന്നെ അവരുടേതായ സ്ഥാനം കണ്ടെത്തി കഴിഞ്ഞിരിക്കുന്നു.ഇപ്പോഴിതാ ജോലിചെയ്യുന്ന സ്ത്രീകളെ പ്രതിനിധീകരിച്ച് ഇമോജികള്‍ ഇറങ്ങിയിരിക്കുകയാണ്.

മെസേജിംഗ് ആപ്ലിക്കേഷനുകളില്‍ നീണ്ട മെസേജുകളുടെ സ്ഥാനം ഐഡിയോഗ്രാമുകളും സ്‌മൈലികളും ചേര്‍ന്ന ഇമോജികള്‍ ഏറ്റെടുക്കാറുണ്ട്.സന്തോഷം, സങ്കടം, ദേഷ്യം, ആലസ്യം അങ്ങനെ എന്തുമാകട്ടെ ഇവയെ എല്ലാം സൂചിപ്പിക്കാന്‍ ഇമോജികളുണ്ട്.
മനോവിചാരങ്ങളെ മാത്രമല്ല വസ്തുക്കളെയോ, പ്രത്യേക സംഭവങ്ങളെ കാണിക്കാനും ഇമോജികള്‍ ഉണ്ട്.എന്നാല്‍ ഇത്രയൊക്കെ കാലം പോയിട്ടും ജോലിചെയ്യുന്ന സ്ത്രീകളെ ഇമോജികള്‍ ഇല്ല.ഈ പോരായ്മ പരിഹരിക്കാന്‍ ഗൂഗിളിലെ ഒരു കൂട്ടം ഡവലപ്പര്‍മാര്‍ മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ്.റാച്ചല്‍ ബീന്‍, നിക്കോള്‍ ബ്ലൂഗെല്‍, അഗസ്റ്റിന്‍ ഫോണ്‍ഡ്‌സ്, മാര്‍ക്ക ഡേവിസ് തുടങ്ങിയവരാണ് ജോലിക്കാരായ സ്ത്രീകളെ പ്രതിനിധീകരിച്ച് 13 ഇമോജികള്‍ നിര്‍ദേശിച്ചിരിക്കുന്നത്.

വിദ്യാഭ്യാസം, കല, ആരോഗ്യം, നിയമം, സാങ്കേതിക വിദ്യ തുടങ്ങി വ്യത്യസ്ത മേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ ഇമോജികളാണ് ഇവര്‍ തയ്യറാക്കിയിരിക്കുന്നത്‌.മാത്രമല്ല പ്രൊക്ടര്‍ ആന്‍ഡ് ഗാമ്പിള്‍ നടത്തിയ ഒരു പഠനത്തില്‍ 16നും 24നും മധ്യേയുള്ള സ്ത്രീകളില്‍ 82 ശതമാനം പേരും നിത്യവും ഇമോജികള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ ഏറെയുള്ള ഇക്കാലത്ത് അവരെ പ്രതിനിധീകരിക്കുന്ന ഇമോജികള്‍ യുവതികളായ ഉദ്യോഗസ്ഥകള്‍ക്ക് ഒരു പ്രചോദനമാകുമെന്ന് വിലയിരുത്തിയാണ്
പുതിയ ഇമോജികള്‍ നിര്‍മിക്കാന്‍ ഡവലപ്പേഴ്‌സ് ഒരുങ്ങിയത്.ലിംഗ സമത്വമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഡവലപ്പേഴ്‌സ് പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും