സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പോലീസ് പിടിയില്‍നിന്നു വനിതാ ഗുണ്ട രക്ഷപ്പെട്ടു

വിമെൻ പോയിന്റ് ടീം

ബെംഗളൂരു പോലീസിന്‍റെ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട വനിത പോലീസ് പിടിയില്‍നിന്നു വിദഗ്ധമായി രക്ഷപ്പെട്ടു.നിരവധി കേസുകളിലെ പ്രതിയായ യശസ്വിനിയാണ് കനത്ത പോലീസ് കാവലിനെ വെട്ടിച്ച് ആശുപത്രിമുറിയില്‍നിന്നു രക്ഷപ്പെട്ടത്.പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവും ഒളിവിലാണ്.
പലിശയ്ക്ക് പണംകൊടുക്കുന്ന യശസ്വിനിക്കെതിരെ ആളുകളെ ഭീഷണിപ്പെടുത്തിയതിനും മര്‍ദിച്ചതിനും കേസുണ്ട്.
സുബ്രഹ്മണ്യപുര പോലീസ് സ്റ്റേഷനില്‍ മാത്രം പതിനഞ്ചോളം കേസുണ്ട്.

കഴിഞ്ഞ ദിവസം യശസ്വിനി ഭീഷണിപ്പെടുത്തുകയും ശാരീരികോപദ്രവമേല്‍പ്പിക്കുകയും ചെയ്‌തെന്നു കാണിച്ച് തായമ്മ എന്ന സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്
ഇവരെ അറസ്റ്റുചെയ്തത്.എന്നാല്‍ നെഞ്ചുവേദന അനുഭവപ്പെട്ട യശസ്വിനിയെ വ്യാഴാഴ്ച വൈകിട്ട് നഗരത്തിലെ സ്വകാര്യ ആശു​പത്രിയില്‍ പ്രവേശിപ്പിച്ചു.ആശു​പത്രിമുറിയിലും പുറത്തും കനത്ത കാവലേര്‍പ്പെടുത്തിയിരുന്നു.എന്നാല്‍, വെള്ളിയാഴ്ച വെളുപ്പിന് പോലീസിനെ വെട്ടിച്ച് ഇവര്‍ കടന്നുകളയുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും