സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

മുസ്ലീം വിദ്യാര്‍ഥിനിയെ ഐസിസിയെന്ന് മുദ്രകുത്തി

വിമെൻ പോയിന്റ് ടീം

തട്ടമുപയോഗിച്ച് തലമറച്ച പെണ്‍കുട്ടിക്ക് ഹൈസ്‌കൂള്‍ ഇയര്‍ ബുക്കില്‍ ഭീകര സംഘടനയായ ഐസിസിന്‍റെ പേരു നല്‍കിയത് വിവാദമായി. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ലോസ് ഓസോസ് ഹൈസ്‌കൂളിലെ മുസ്ലീം വിദ്യാര്‍ഥിനിയായ ബയാന്‍ സെഹ്ലിഫിക്കാണ് ദുരനുഭവമുണ്ടായത്. വിദ്യാര്‍ഥിനിയുടെ ഫോട്ടോയ്ക്കു കീഴില്‍ ശരിയായ പേരിനു പകരം ഐസിസ് ഫിലിപ്പ് എന്നാണ് ചേര്‍ത്തിരിക്കുന്നത്. ഇയര്‍ബുക്കില്‍ ഞാന്‍ ഇപ്പോള്‍ ഐസിസുകാരിയാണെന്ന് പെണ്‍കുട്ടി പറയുന്നു. സ്‌കൂള്‍ അധികൃതര്‍ തന്നെ പ്രത്യേക വിഭാഗക്കാരിയായി മുദ്രകുത്തിയിരിക്കുകയാണ്. തീവ്രവാദിയെന്ന രീതിയില്‍ തന്നോട് പെരുമാറിയത് ഞെട്ടിച്ചു. സുഹൃത്തുക്കള്‍ക്കിടയില്‍ തുറിച്ചുനോട്ടത്തിന് ഇരയാകുകയാണ് താനിപ്പോള്‍. നിയമ നടപടി ആലോചിക്കുന്നുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.
ഭീകര സംഘടന ഐസിസുമായി ബന്ധമുണ്ടെന്ന രീതിയിലായിരുന്നു പെണ്‍കുട്ടിയുടെ പേരിനൊപ്പം ഐസിസ് ചേര്‍ത്തത്. അമേരിക്കയില്‍ മുസ്ലീം സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് തീവ്രവാദയല്ലെന്ന് ആവര്‍ത്തിച്ച് തെളിയിക്കേണ്ടിവരുന്നത്. തട്ടമിട്ടതിന്‍റെ പേരിലും വിശ്വാസത്തിന്‍റെ പേരിലും പല മുസ്ലീങ്ങളും അമേരിക്കയില്‍ അവഹേളനത്തിന് ഇരയായിട്ടുണ്ട്. കുട്ടികളും ഇതില്‍ നിന്നും ഭിന്നരല്ല. സ്‌കൂളില്‍ ക്ലോക്ക് നിര്‍മിച്ചു കൊണ്ടുചെന്ന കുട്ടിയെ ബോംബു നിര്‍മിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെ പല കുട്ടികള്‍ക്കും സ്‌കൂളില്‍വെച്ച് സമാനരീതിയിലുള്ള അധിക്ഷേപം നേരിടേണ്ടിവന്നിട്ടുണ്ട്. ഇതിന്‍റെ അവസാന ഇരയായണ് ഹൈസ്‌കൂള്‍ പെണ്‍കുട്ടി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും