സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഡോക്ടര്‍മാര്‍ നടത്തുന്ന സമരം പാവപ്പെട്ട രോഗികളോട് നടത്തുന്ന വെല്ലുവിളിയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

വിമെന്‍ പോയിന്‍റ് ടീം

ഒരു വിഭാഗം ഡോക്ടര്‍മാര്‍ നടത്തുന്ന സമരം പാവപ്പെട്ട രോഗികളോട് നടത്തുന്ന വെല്ലുവിളിയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ജോലി ബഹിഷ്‌കരിച്ച് പുറത്ത് നില്‍ക്കുന്നവര്‍ക്കെതിരെ നിയമപരമയി നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

തികച്ചും അന്യായമായ സമരമാണ് ഡോക്ടര്‍മാര്‍ നടത്തുന്നത്. നോട്ടീസ് പോലും തരാതെയാണ് ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. ഇത് ഈ നാട്ടിലെ സാധാരണക്കാരോടും പാവപ്പെട്ട രോഗികളോടും ഡോക്ടര്‍മാര്‍ നടത്തുന്ന വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ സമരത്തെ കര്‍ശനമായി നേരിടും - മന്ത്രി പറഞ്ഞു. 

സമരം നടത്തുന്നവരില്‍ പ്രൊബേഷന്‍ പിരീയഡിലുള്ള ഡോക്ടര്‍മാരും ഉള്‍പ്പെടുന്നുണ്ട്. അവരില്‍ ചില ഡോക്ടര്‍മാര്‍ സേവനമനസ്ഥിതി കൊണ്ട് രോഗികളെ പരിശോധിക്കുന്നുണ്ട്, എന്നാല്‍ രജിസ്റ്ററില്‍ ഒപ്പുവെക്കുന്നില്ല. അത് ശരിയല്ല, അവരുടെ സേവനമനസ്ഥിതിയെ സര്‍ക്കാര്‍ അംഗീകരിക്കുന്നു. എന്നാല്‍ നിയമപ്രകാരം  പ്രൊബേഷന്‍ പിരീയഡലില്‍ ജോലിക്ക് ഹാജരാകണം അല്ലാത്തപക്ഷം അവരെ പുറത്താക്കേണ്ടി വരും. നിയമപരമായി കാര്യങ്ങള്‍ അനുസരിച്ച് പോകണമെന്നും മന്ത്രി പറഞ്ഞു. 

ആര്‍ദ്രം പദ്ധതി സര്‍ക്കാരിന്റെ ജനകീയ പദ്ധതിയാണ്. ഇതിനു വേണ്ടി 4300 പുതിയ തസ്തികള്‍ സൃഷ്‌ടിച്ചിട്ടുണ്ട്. ആര്‍ദ്രം മിഷനില്‍ നിന്നും ഒരു കാരണവശാലും പിന്‍മാറില്ല. സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് തുരങ്കം വെക്കരുതെന്നും മന്ത്രി പറഞ്ഞു.  

കുമരംപുത്തൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിലെ വിഷയത്തിലാണ് കേരളമൊട്ടുക്കം സമരം നടത്തുന്നത്. നിലവില്‍ കുമരംപുത്തൂരില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉള്ളടിത്ത് ആര്‍ദ്രം പദ്ധതിയുടെ ഭാഗമയി 3 ഡോക്ടര്‍മാരെ നിയമിച്ചു. ശരാശരി  130 രോഗികള്‍ ദിവസേന എത്തുന്നിടത്ത് ഒരു ഡോക്ടര്‍ക്ക് 43 രോഗികളെ ചികിത്സിക്കേണ്ടി വരുന്നുള്ളു. ഉച്ചയ്ക്ക് രണ്ടു മുതല്‍ 6 വരെ ഡ്യൂട്ടി ആക്കിയത് ആരെയും ദ്രോഹിക്കാനല്ല. ജോലിക്ക് ഹാജാരാകാതെ മാറി നിന്നവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അത് സര്‍ക്കാര്‍ നടപടിയാണ് മന്ത്രി പറഞ്ഞു. 

ഡോക്ടര്‍മാര്‍ എത്താത്തിടത്ത് പിഎസ്‌സിയുടെ കയ്യില്‍ നിന്നും ലിസ്റ്റ് വാങ്ങി നികത്തുമെന്നും മന്ത്രി പറഞ്ഞു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും