സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

അനുമതിയില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുക്കരുത്ഃ യുഎഇ

വിമെൻ പോയിന്റ് ടീം

സ്ത്രീകളുടെ അനുമതിയില്ലാതെ അവരുടെ ഫോട്ടോകളെടുത്ത് പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാക്കി യുഎഇ. വിവാഹമുള്‍പ്പെടെയുള്ള പരിപാടികളില്‍ നിന്നെടുക്കുന്ന ഫോട്ടോകള് അവരുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും ജയിലിലടക്കുമെന്നുമാണ് യുഎഇ ആഭ്യന്തര വകുപ്പ് അറിയിച്ചു. പൊതുചടങ്ങുകളില്‍ ഫോട്ടോയെടുക്കാന്‍ സ്ത്രീകള്‍ അനുവദിക്കുകയാണെങ്കിലും അവരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുകയോ അര്‍ത്ഥമാക്കുകയോ ചെയ്യുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഡെപ്യൂട്ടി പ്രീമിയര്‍ ഓഫീസിലെ ഗവേഷക മിലന്‍ ഷറഫാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
വിവാഹപാര്‍ട്ടികള്‍, മറ്റ് സ്വകാര്യ പാര്‍ട്ടികള്‍ എന്നിവയില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ ഫോട്ടോ എടുത്ത് അവരുടെ അനുവാദമില്ലാതെ പ്രസിദ്ധീകരിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും ജയിലിലടക്കുമെന്നും മിലന്‍ ഓര്‍മ്മിപ്പിക്കുന്നു. ഇത് ലംഘിക്കുന്നത് സ്ത്രീകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും അവര്‍ വ്യക്തമാക്കുന്നു. മന്ത്രാലയം പ്രതിമാസം പുറത്തിറക്കുന്ന 999 മാസികയിലാണ് ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമേ എടുത്തിട്ടുള്ള ചിത്രങ്ങള്‍ അവരുടെ മൊബൈല്‍ ഫോണിലോ സൂക്ഷിക്കുകയും അത് മറ്റുള്ളവരെ കാണിക്കുന്നതും കുറ്റകരമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ കുറ്റത്തിനും ഒരേ ശിക്ഷയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും