സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

വിന്നി മണ്ടേല അന്തരിച്ചു

വിമെന്‍ പോയിന്‍റ് ടീം

ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചന പോരാളിയും നെല്‍സണ്‍ മണ്ടേലയുടെ മുന്‍ ഭാര്യയുമായ വിന്നി മണ്ടേല,81, അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്. ദീര്‍ഘകാലമായി അസുഖ ബാധിതയായിരുന്ന വിന്നിയെ ഈ വര്‍ഷം തുടക്കത്തില്‍ ആശുപത്രിയില്‍ നിന്നും മാറ്റിയിരുന്നു എന്നു കുടുംബ വക്താവ് വിക്ടര്‍ ഡ്ലാമിനി പറഞ്ഞു.

വര്‍ണ്ണവിവേചന പോരാട്ടത്തിന്റെ പ്രതീകമായ വിന്നി മഡികിസെല മണ്ടേല രാജ്യ മാതാവ് എന്നാണ് വിളിക്കപ്പെട്ടിരുന്നത്. വര്‍ണ്ണവിവേചനത്തിനെതിരെ സധൈര്യം പോരാടിയ അവര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചു.

27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണ്ടേല ജയില്‍ മോചിതനായതിനു ശേഷം വിന്നി മണ്ടേലയുടെ ജീവിതം രാഷ്ട്രീയമായും നിയമപരമായുള്ള ആരോപണങ്ങളാല്‍ കലുഷിതമായിരുന്നു.

കിഴക്കന്‍ കേയ്പ്പില്‍ 1936ലാണ് വിന്നി മണ്ടേലയുടെ ജനനം. 1950ലാണ് നെല്‍സണ്‍ മണ്ടേലയെ അവര്‍ കണ്ടുമുട്ടിയത്. 1958ല്‍ അവര്‍ വിവാഹിതരായി. എന്നാല്‍ 38 വര്‍ഷക്കാലം നീണ്ടു നിന്ന അവരുടെ ദാമ്പത്യ ജീവിതത്തില്‍ മൂന്നു പതിറ്റാണ്ടോളം അവര്‍ വേറിട്ടു കഴിയുകയായിരുന്നു.

ജയിലില്‍ മോചിതയായി, 1996ല്‍ വിവാഹ മോചനം നേടിയിട്ടും, മണ്ടേല എന്ന പേര് അവര്‍ ഉപേക്ഷിച്ചില്ല.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും