സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഭാര്യ ഭര്‍ത്താവിന്റെയോ ഭര്‍ത്താവ് ഭാര്യയുടെയോ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ ഒരു വര്‍ഷം തടവും പിഴയും

വിമെന്‍ പോയിന്‍റ് ടീം

ഭാര്യ ഭര്‍ത്താവിന്റെയോ ഭര്‍ത്താവ് ഭാര്യയുടെയോ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ ഒരു വര്‍ഷം തടവും പിഴയും. സൗദി അറേബ്യയിലാണ് ഇത്തരമൊരു നിയമം നിലവില്‍ വന്നിരിക്കുന്നത്. ഇത് പ്രകാരം ഇനി മുതല്‍ പങ്കാളിയുടെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുന്നത് ഒരു വര്‍ഷം തടവും 500,00 റിയാലോളം പിഴയും ഈടാക്കുന്ന കുറ്റമാണ്.

പങ്കാളിയുടെ രഹസ്യബന്ധം തെളിയിക്കാനായി ഫോണിലെ വിവരങ്ങള്‍ എടുക്കുന്നത് സൗദി സൈബര്‍ കുറ്റകരമാക്കിയിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ശിക്ഷാ നടപടികള്‍ കര്‍ശനമായിരിക്കുന്നതെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പങ്കാളിയുടെ ഫോണിന്റെ പാസ്വേഡ് സംഘടിപ്പിച്ച് രഹസ്യമായി അത് തുറന്നു നോക്കുന്നത് നിയമപ്രകാരം സൈബര്‍ കുറ്റമാണ്. ഫോണിലെ ചിത്രങ്ങളും മറ്റ് വിവരങ്ങളും ഫോര്‍വേഡ് ചെയ്യുകയോ ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് ശേഖരിക്കുകയോ ചെയ്താല്‍ തടവും പിഴയും ഒന്നിച്ചു കിട്ടും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും