സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഇന്ത്യന്‍ ചായ വിറ്റ് ലക്ഷാധിപധിയായ അമേരിക്കന്‍ വനിത

വിമെന്‍ പോയിന്‍റ് ടീം

Print Friendly, PDF & Email
ചായ വിറ്റ് ലക്ഷപ്രഭുവായിരിക്കുകയാണ് ഒരു അമേരിക്കന്‍ വനിത. 2007 ല്‍ ചായ കച്ചവടം തുടങ്ങിയ ബ്രൂക്ക് എഡി എന്ന കൊളറാഡോ സ്വദേശിയുടെ നിലവിലെ വരുമാനം ഏഴ് മില്ല്യണാണ്. സ്വന്തം നാട്ടില്‍ ഇന്ത്യയില്‍ കിട്ടുന്ന രുചിയുള്ള ചായ കിട്ടാതായപ്പോഴാണ് എഡി സ്വന്തം കമ്പനി ആരംഭിക്കുന്നത്.

2002 ല്‍ ഇന്ത്യ സന്ദര്‍ശ്ശിച്ചതോടെയാണ് എഡി ചായയുടെ രുചിയില്‍ വീണ് പോകുന്നത്. 2006 ല്‍ കോളറാഡോയില്‍ തിരിച്ചെത്തിയപ്പോള്‍ അവിടെയെങ്ങും അവര്‍ പ്രതീക്ഷിച്ച രുചിയുള്ള ചായ കിട്ടാനുണ്ടായിരുന്നില്ല. പ്രാദേശിക കഫേകള്‍ വിളമ്പിയിരുന്ന ചായക്ക് ഇന്ത്യന്‍ ചായയുടെ ഏഴയലത്തെത്തുന്ന രുചിയേ ഉണ്ടായിരുന്നില്ല. ഭക്തി അന്വേഷണങ്ങളുടെ ഭാഗമായി ഇന്ത്യയിലെത്തിയ എഡി ആ പേര് തന്നെയിട്ട് കമ്പനി തുടങ്ങി. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ‘ഭക്തി ചായ് ഒരുപാട് കസ്റ്റമേഴ്‌സിനെ നേടിയെടുക്കുകയും സ്വന്തമായി വെബ്‌സൈറ്റ് ഉണ്ടാക്കുകയും ചെയ്തു.

കോളറാഡോയിലെ തന്നെ ഹിപ്പി മാതാപിതാക്കളുടെ മകളായി ജനിച്ച എഡി ആ ചുറുചുറുക്കും കൗതുകവും ജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കുന്ന ആളാണ്. എന്തെങ്കിലും പുതുതായി ചെയ്യണമെന്ന ആഗ്രഹമാണ് അവരെ വിജയിച്ച ഒരു ബിസിനസ്സുകാരിയാക്കി മാറ്റിയത്. ഇരട്ടക്കുഞ്ഞുങ്ങളെ വളര്‍ത്തുന്ന സിംഗിള്‍ മദറാണ് എഡി. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് നല്ല ചായയുണ്ടാക്കുന്ന കലയിലേക്ക് അവര്‍ മാറിയത്. 2014 ല്‍ ‘എന്റര്‍പ്രണര്‍ മാഗസിന്റെ എന്റര്‍പ്രണര്‍ ഓഫ് ദ ഇയര്‍ മത്സരത്തില്‍ അവസാന അഞ്ചിലെത്താന്‍ പാകത്തില്‍ എഡി വളര്‍ന്നത് സ്വന്തം ഇഷ്ടത്തിനു പുറകേ പോകാനും റിസ്‌ക് എടുക്കാനുമുള്ള ആത്മവിശ്വാസത്തിന്റെ ബലത്തിലാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും