സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശകുന്തളയായി മ‍ഞ്ജു വാരിയർ

വിമെൻ പോയിന്റ് ടീം

ശകുന്തളയായി നടി മ‍ഞ്ജു വാരിയർ. സിനിമയിലല്ല, ശാകുന്തളം എന്ന സംസ്കൃത  നാടകത്തിൽ. നാടകാചാര്യൻ കാവാലം നാരായണപ്പണിക്കരാണു ദുഷ്യന്ത മഹാരാജാവിന്‍റെ  പ്രാണപ്രേയസി ശകുന്തളയുടെ ജീവിതം അരങ്ങിലെത്തിക്കുന്നത്.
നാടകത്തിന്‍റെ റിഹേഴ്സൽ ക്യാംപിൽ നടി മഞ്ജു വാരിയർ പങ്കെടുത്തു തുടങ്ങി.ദുഷ്യന്ത മഹാരാജാവിന്‍റെ യും ശകുന്തളയുടെയും പ്രണയവും വിരഹവും പുനഃസമാഗമവുമാണ് ഇതിവൃത്തം.കാവാലത്തിന്‍റെ തൃക്കണ്ണാപുരത്തെ സോപാനം നാടകക്കളരിയിലാണു റിഹേഴ്സൽ നടക്കുന്നത്.പദ്യ രൂപത്തിലാണു സംസ്കൃത സംഭാഷണങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
സോപാനത്തിലെ കലാകാരൻമാരായ എസ്.എൽ.സജി, മണികണ്ഠൻ, കോമളൻ നായർ, ശ്രീകാന്ത്, പ്രവീൺ, സന്തോഷ്, 
മോഹിനി തുടങ്ങിയവരും ശാകുന്തളത്തിൽ മഞ്ജുവിനൊപ്പം അരങ്ങിലെത്തും.മോഹൻലാൽ–കാവാലം കൂട്ടുകെട്ടിൽ എത്തിയ കർണഭാരത്തിൽ വേഷമിട്ട ഗീരീഷ് സോപാനമാണു ദുഷ്യന്തനായി എത്തുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും