സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

കുഞ്ഞിനെ മടിയില്‍ കിടത്തി പരീക്ഷ എഴുതുന്ന അഫ്ഘാന്‍ യുവതിയുടെ ചിത്രം വൈറല്‍

വിമെന്‍ പോയിന്‍റ് ടീം

കുഞ്ഞിനെ മടിയില്‍ കിടത്തി സര്‍വ്വകലാശാല പരീക്ഷ എഴുതുന്ന അഫ്ഘാന്‍ യുവതിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. 25കാരിയായ ജഹാന്‍ താബയാണ് നിലത്തിരുന്നുകൊണ്ട് കുഞ്ഞിനെ നോക്കുകയും അതേസമയം തന്നെ പരീക്ഷ എഴുത്തുകയും ചെയ്യുന്ന ചിത്രത്തിലെ കഥാപാത്രം.

നില്ലി നഗരത്തില്‍ നാസിര്‍കോസ്ര ഹയര്‍ എഡുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള പ്രവേശന പരീക്ഷ എഴുതുകയായിരുന്നു താബ.

പരീക്ഷ എഴുതിക്കൊണ്ടിരിക്കെ അവളുടെ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കരഞ്ഞപ്പോള്‍ താബ കസേരയില്‍ നിന്നും ഇറങ്ങി തറയില്‍ ഇരിക്കുകയും കുഞ്ഞിനെ എടുത്തു മടിയില്‍ വെച്ചതിന് ശേഷം പരീക്ഷ എഴുത്ത് തുടരുകയും ചെയ്യുകയായിരുന്നു എന്നു പരീക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥനായ യാഹ്യ ഇര്‍ഫാന്‍ പറഞ്ഞു. യാഹ്യ ഇര്‍ഫാന്‍ ത്തന്നെയാണ് ഈ ചിത്രം പകര്‍ത്തിയതും.

ഒരു കര്‍ഷകന്റെ ഭാര്യയായ താബയ്ക്ക് മൂന്നു കുട്ടികളുണ്ട്. ആറ് മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്താണ് താബ പരീക്ഷ എഴുതാന്‍ എത്തിയിരിക്കുന്നത്. അഫ്ഗാന്‍ യൂത്ത് അസോസിയേഷന്‍ എന്ന ബ്രിട്ടിഷ് സംഘടന താബയുടെ പഠനത്തിന് പണം കണ്ടെത്താനായി GoFundMe എന്ന ക്യാംപയിന്‍ ആരംഭിച്ചിരീക്കുകയാണ് ഇപ്പോള്‍.

മലാലയ്ക്ക് ശേഷം അഫ്ഘാന്‍ സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശത്തെ ഓര്‍മ്മിപ്പിക്കുന്ന പ്രചോദനാത്മക വ്യക്തിത്വമായി മാറിയിരിക്കുകയാണ് ജഹാന്‍ താബ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും