സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കമ്മലില്‍ അമ്മ..........

വിമെൻ പോയിന്റ് ടീം

ജയലളിതയോടുള്ള ആരാധനമൂത്ത് തന്‍റെ കമ്മലില്‍ അമ്മയുടെ ചിത്രം പതിപ്പിച്ചിരിക്കുന്ന ചെന്നൈ സ്വദേശിയായ ഒരു സ്ത്രീയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.ജയലളിതയുടെ ചിത്രത്തിന് ചുറ്റും വെള്ളക്കല്ലുകള്‍ പതിപ്പിച്ചിട്ടുള്ള കമ്മലില്‍ രണ്ടില ചിഹ്നവും തൂങ്ങിക്കിടക്കുന്നുണ്ട്.
ആരാധനക്ക് തമിഴ്മക്കളെ കഴിഞ്ഞിട്ടേ മറ്റാരുമുള്ളൂ. പ്രിയപ്പെട്ട അഭിനേതാക്കള്‍ക്ക് ക്ഷേത്രം പണിയുന്നതും ആരാധിക്കുന്ന താരത്തിന് അപകടം പറ്റുന്ന ദൃശ്യമെത്തുമ്പോള്‍ അത് സിനിമയാണെന്ന് പോലും മറന്ന് സ്ക്രീന്‍ കത്തിയെടുത്തു കീറുന്നതും പ്രിയപ്പെട്ടവരുടെ മരണം താങ്ങാനാകാതെ അവര്‍ ആത്മഹത്യ ചെയ്യുന്നതും എന്നും വാര്‍ത്തയായിട്ടുള്ളതാണ്.ഹെയര്‍ ബാന്‍ഡുകള്‍, അമ്മ വാട്ടര്‍ ബോട്ടില്‍സ്, അമ്മ ഉപ്പ് , അമ്മ ചായ തുടങ്ങി അമ്മയുടെ ചിത്രങ്ങള്‍ പതിച്ച ഉല്‍പ്പന്നങ്ങള്‍ ഇതിന് മുമ്പും ഇറങ്ങിയിട്ടുള്ളതാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും