സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ലിസ് കാള്‍സണ്‍ ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളും സന്ദര്‍ശിച്ചു

വിമെന്‍ പോയിന്‍റ് ടീം

ലോകം മുഴുവനും സഞ്ചരിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കുകയാണ് അമേരിക്കന്‍ ട്രാവല്‍ ബ്ലോഗറായ ലിസ് കാള്‍സണ്‍. youngadventuress.com എന്ന ട്രാവല്‍ ബ്ലോഗിന് ഉടമയാണ് ലിസ് കാള്‍സണ്‍. “അസാധാരണമായി യാത്ര ചെയ്യുന്ന ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍” ഇരുപത്തിയെട്ടാമത്തെ വയസില്‍ തന്റെ അസാധാരണ ജീവിതത്തെ പറ്റി ലിസ് പറയുന്നതാണിത്.

ഏഴു വര്‍ഷം മുന്‍പ് 2010 ലാണ് ലിസ് ബ്ലോഗ് എഴുത്ത് ആരംഭിച്ചത്. അന്ന് സ്‌പെയിനിലെ പ്രവാസി ജീവിതമായിരുന്നു വിഷയം. ലിസ് അവിടെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ എത്തിയതായിരുന്നു. സ്‌പെയിനിലും പുറത്തുമായി അവര്‍ മൂന്ന് വര്‍ഷം ജീവിച്ചു. പിന്നീട് തന്റെ ബ്ലോഗ് കൂടുതല്‍ മെച്ചപ്പെടുത്താനായി അവര്‍ വാഷിംഗ്ടണ്‍ ഡിസിക്ക് പുറത്തു താമസിക്കുന്ന തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി.

മധ്യകാല ചരിത്രത്തില്‍ പിഎച്ച്ഡി എടുക്കാനായിരുന്നു ലിസിന്റെ പദ്ധതി എങ്കിലും പിന്നീട് യാത്രയ്ക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ചു. ഇപ്പോള്‍ യാത്ര തന്നെയാണ് പ്രധാന ജോലി. ബ്ലോഗ് എഴുതിയും സാഹസിക യാത്രകളെ പിന്തുടര്‍ന്നും, ന്യൂസിലന്‍ഡിലെ സൗത്ത് ഐലന്‍ഡിലെ വനക എന്ന മലയോര നഗരത്തിലാണ് ഈ 28 കാരി ഇപ്പോള്‍ താമസിക്കുന്നത്. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് അമേരിക്ക, സൗത്ത് അമേരിക്ക, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, ആഫ്രിക്ക, അന്റാര്‍ട്ടിക്ക, ഏഷ്യ തുടങ്ങിയ ലോകത്തെ എല്ലാം ഭൂഖണ്ഡങ്ങളിലും ലിസ് യാത്ര ചെയ്തിട്ടുണ്ട്.

മറ്റു ട്രാവല്‍ ബ്ലോഗര്‍മാരെ പോലെ ലിസും ഒരുപാട് ട്രോളുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. “അഞ്ചു വര്‍ഷം മുന്‍പ് ഇത് ആരംഭിച്ചപ്പോള്‍ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു” – അവര്‍ ട്രാവല്‍ തന്റെ ബ്ലോഗില്‍ കുറിക്കുന്നു. “മോശപ്പെട്ട എന്തെങ്കിലും കമന്റ് കിട്ടുമ്പോള്‍ ഞാന്‍ കരയുമായിരുന്നു, കുക്കീസ് കഴിക്കും, എനിക്ക് എന്നോട് തന്നെ സഹതാപം തോന്നുമായിരുന്നു. പിന്നീട് ഞാന്‍ അത് സ്വീകരിക്കാന്‍ തുടങ്ങി, എല്ലാ വര്‍ഷവും ‘ബെസ്റ്റ് ഹേറ്റ് കമന്റ് ഓഫ് ദി ഇയര്‍; എന്ന ലിസ്റ്റ് ഉണ്ടാക്കി. ഇതോടൊപ്പം ഞാന്‍ അറിയപ്പെട്ടിരുന്നത് ജോര്‍ദാനില്‍ വെച്ചു ഒരു ഒട്ടകത്തിന്റെ മുകളില്‍ നിന്ന് വീണതും, വെറുതെ അലച്ചുകൊണ്ട് നടക്കുന്നതും ആണ്.” – ലിസ് പറയുന്നു. തനിക്ക് കിട്ടുന്ന വെറുപ്പ് സന്ദേശങ്ങള്‍ക്കായി ബ്ലോഗില്‍ ഒരു പ്രത്യേക വിഭാഗം തന്നെ ലിസ് ഒരുക്കിയിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും