സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

എന്‍ ഡി എ വിടുമെന്ന സൂചന നല്‍കി സി കെ ജാനു

വിമെന്‍ പോയിന്‍റ് ടീം

സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ ഡി എ വിടുമെന്ന സൂചന നല്‍കി. എന്‍ ഡി എയില്‍ മുന്നണി മര്യാദ പാലിക്കുന്നില്ലെന്നും ഘടക കക്ഷികള്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുന്നില്ല എന്നും സി കെ ജാനു പറഞ്ഞു. രാജ്യ സഭാ സീറ്റ് വാഗ്ദാനം നല്‍കിയ ശേഷം തുഷാര്‍ വെള്ളാപ്പള്ളിയെ ഒഴിവാക്കിയത് ശരിയായില്ല എന്നു സി ജെ ജാനു പറഞ്ഞു.

സഖ്യകക്ഷികളെ കൂടെ നിര്‍ത്തി എന്‍ഡിഎ മുന്നണിയെ നില നിര്‍ത്തേണ്ട ഉത്തരാവാദിത്തം പ്രധാന കക്ഷിയായ ബിജെപിയുടേതാണ്. എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ ഭാഗത്തു നിന്ന് അത്തരമൊരു ശ്രമം ഉണ്ടാവുന്നില്ല എന്നു ജാനു ആരോപിച്ചു. ബിജെപിയുടെ അവഗണന തുടരുമ്പോള്‍ എന്‍ഡിയുമായി തുടര്‍ന്ന് പോകാനാവുമോ എന്ന് ആലോചിക്കേണ്ടതുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും