സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഇറാനിൽ ഹിജാബ് ഉൗരി പ്രതിഷേധിച്ച സ്ത്രീക്ക് രണ്ടു വർഷം തടവ്

വിമെന്‍ പോയിന്‍റ് ടീം

ഇറാനിൽ ശിരോവസ്ത്രം നിർബന്ധമാക്കുന്ന നിയമത്തിനെതിരെ പൊതുമധ്യത്തില്‍ ശിരോവസ്ത്രം ധരിക്കാതെ പ്രതിഷേധിച്ച സ്ത്രീക്ക് രണ്ടു വർഷം തടവ്. സ്ത്രീ കുറ്റക്കാരിയാണെന്നും ഇവരുടെ നടപടി ധാർമികമായ അധ‌ഃപതനമാണെന്നുമാണ് കോടതി കണ്ടെത്തിയത്. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അതേസമയം, ഇൗ സ്ത്രീക്ക് വിദ​ഗ്ദ്ധ ചികിത്സ ആവശ്യമുള്ളതിനാൽ 21 മാസത്തെ ശിക്ഷ കോടതി മാറ്റിവച്ചു. എന്നാൽ പരോളില്ലാതെ മൂന്നു മാസത്തെ ശിക്ഷ അനുഭവിക്കേണ്ടിവരും. കഴിഞ്ഞ ഡിസംബറിലാണ് യാഥാസ്ഥിതികമായ ഹിജാബ് നിയമത്തിനെതിരെ ഇവർ പ്രതിഷധം നടത്തിയത്. പ്രതിഷേധത്തിനിടെ ശിരോവസ്ത്രം കമ്പിൽ തൂക്കി നിൽക്കുന്ന സ്ത്രീയുടെ ചിത്രം പ്രതിഷേധത്തിന്റെ മുഖമായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും