സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സംഭാവന പണം ഉപയോഗിച്ച് ഷോപ്പിംഗ് നടത്തി; മൌറീഷ്യസിലെ ആദ്യ വനിതാ പ്രസിഡണ്ട് രാജിക്കൊരുങ്ങുന്നു

വിമെന്‍ പോയിന്‍റ് ടീം

സേവന പ്രവര്‍ത്തനത്തിന് ഉപയോഗിക്കേണ്ട പണം ഉപയോഗിച്ച് ഷോപ്പിംഗ് നടത്തി എന്ന ആരോപണത്തെ തുടര്‍ന്ന് മൌറീഷ്യന്‍ വനിതാ പ്രസിഡണ്ട് അമീന ഗുരീബ് ഫക്കീം രാജിക്കൊരുങ്ങുന്നു. ആഫ്രിക്കയിലെ ഏക വനിതാ രാഷ്ട്ര മേധാവിയാണ് അമീന.

മൌറീഷ്യന്‍ സ്വാതന്ത്ര്യത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് പ്രസിഡന്റിന്റെ രാജി. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്ലാനറ്റ് എര്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് നല്കിയ പണം ഉപയോഗിച്ച് ഡ്രെസ്സും ആഭരണങ്ങളും വാങ്ങി എന്നാണ് ആരോപണം.

ആരോപണം നിഷേധിച്ച അമീന എല്ലാ പണവും തിരിച്ചടച്ചു എന്നു വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡണ്ട് ഉടന്‍ രാജിവെക്കുമെന്നും എന്നാല്‍ തിയ്യതി തീരുമാനിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പ്രവിന്ദ് ജൂഗ്നൌത് മാധ്യമങ്ങളോട് പറഞ്ഞു.

പ്രശസ്ത ശാസ്ത്രജ്ഞയായ അമീന ഗുരീബ് ഫക്കീം 2015ലാണ് ദ്വീപ് രാഷ്ട്രത്തിന്റെ ആദ്യ വനിതാ പ്രസിഡണ്ടായി സ്ഥാനമേറ്റത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും