സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കാര്‍ത്ത്യായനിയമ്മ 96-ാം വയസ്സില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ എഴുതുന്നു

വിമെന്‍ പോയിന്‍റ് ടീം

ആലപ്പുഴ ജില്ലയിലെ സാക്ഷരതാ മിഷന്റെ ഏറ്റവും മുതിര്‍ന്ന പഠിതാവാണ് കാര്‍ത്ത്യായനിയമ്മ. മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യയാണ് കാര്‍ത്ത്യായനിയമ്മ. 

അഞ്ചാം ക്ലാസില്‍ തോറ്റപ്പോള്‍ പഠിപ്പ് നിര്‍ത്തി. അപ്പോഴേക്കും അക്ഷരങ്ങളും ഗുണനപ്പട്ടികയുമെല്ലാം മനഃപാഠമാക്കിയിരുന്നു..പിന്നീട് കല്യാണം. മക്കള്‍ ആറ്. ഇളയ മകള്‍ അമ്മിണിക്ക് 28 ദിവസം പ്രായമുള്ളപ്പോള്‍ ഭര്‍ത്താവ് മരിച്ചു. അടുക്കളപ്പണി ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്ത് മക്കളെ വളര്‍ത്തി. ആഗ്രഹമുണ്ടായിരുന്നെങ്കിലും വായിക്കാനും പഠിക്കാനും കഴിഞ്ഞില്ല.

ഒന്‍പതാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തിയ അമ്മിണി രണ്ടുവര്‍ഷം മുന്‍പ് സാക്ഷരതാ മിഷന്റെ തുടര്‍വിദ്യാഭ്യാസ പരിപാടിയിലൂടെ പത്താം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ച.മകളുടെ നേട്ടം കാര്‍ത്ത്യായനിയമ്മയ്ക്ക് പ്രചോദനമായി. അങ്ങനെയാണ് അയല്‍വാസിയും സാക്ഷരതാ മിഷന്റെ തുടര്‍വിദ്യാഭ്യാസ പദ്ധതിയിലെ അധ്യാപികയുമായ ലേഖാരാജു ആ ദൗത്യം ഏറ്റെടുത്തത്.നാലാം ക്ലാസ് തുല്യതാപരീക്ഷ അടുത്ത മാസമുണ്ടാകും.എട്ടും കടന്ന് പത്താം ക്ലാസ് ജയിക്കണമെന്നാണ് കാര്‍ത്ത്യായനിയമ്മയുടെ ആഗ്രഹം


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും