സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

തുണിക്കടയില്‍ മന്ത്രി ഒളിക്യാമറ കണ്ടെത്തി

വിമന്‍പൊയിന്റ് ടീം

കേന്ദ്ര മാനവ വിഭവശേഷി  മന്ത്രി സ്മൃതി ഇറാനി തുണിക്കടയിലെ വസ്ത്രം മാറ്റുന്ന മുറിയില്‍ ഒളി ക്യാമറ കണ്ടെത്തി. ഗോവയില്‍ ഫാബ് ഇന്ത്യയുടെ ഷോ റൂമിലാണ് മന്ത്രി ക്യാമറ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. മാനേജറുടെ മുറിയില്‍ ക്യാമറയിലെ ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്ന വിധം സ്ക്രീനും ഉണ്ടായിരുന്നു. ക്യാമറ കണ്ട ഉടന്‍ മന്ത്രി ഒപ്പം ഉണ്ടായിരുന്ന ബി ജെ പി എം എല്‍ എ മൈക്കിള്‍ ലോബോയെയും ഭര്‍ത്താവ് സുബിന്‍ ഇറാനിയെയും വിവരം അറിയിച്ചു. പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. 

ക്യാമറ പരിശോധിച്ചതില്‍ നിന്നും മന്ത്രിയുടെ ഉള്‍പ്പെടെ ഉള്ള ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തതായി വ്യക്തമായിട്ടുണ്ടെന്നു  മൈക്കിള്‍ ലോബോ അറിയിച്ചു


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും