സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സൗദിയില്‍ തൊഴില്‍ സഹമന്ത്രിയായി വനിത

വിമെന്‍ പോയിന്‍റ് ടീം

സൗദി അറേബ്യന്‍ തൊഴില്‍ വകുപ്പ് സഹമന്ത്രിയായി ഡോ.തമാദര്‍ ബിന്‍ യൂസഫ് അല്‍ റമ്മയെ നിയമിച്ചു. തൊഴില്‍, സാമൂഹ്യക്ഷേമ വകുപ്പുകളുടെ ചുമതലയാണ് തമാദര്‍ ബിന്‍ യൂസഫിന് നല്‍കിയിരിക്കുന്നത്. ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു മന്ത്രി പദവിയില്‍ സൗദിയില്‍ ഒരു വനിത വരുന്നത്. സൈന്യത്തിലെ ഉന്നത പദവികളിലും സൗദി മാറ്റം വരുത്തിയിട്ടുണ്ട്. കര, വ്യോമ സേനകളുടെ മേധാവിമാരേയും പ്രതിരോധ, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരേയും സൗദി ഗവണ്‍മെന്റ് നീക്കിയിട്ടുണ്ട്. കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ തീരുമാന പ്രകാരമാണ് പുതിയ പരിഷ്‌കാരങ്ങള്‍. തീരുമാനങ്ങള്‍ക്ക് സല്‍മാന്‍ രാജാവിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും