സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സൗദി സൈനിക മേഖലയിലെ തസ്‌തികകളിൽ സ്ത്രീകള്‍ക്ക് അവസരം

വിമെന്‍ പോയിന്‍റ് ടീം

സൈനിക മേഖലയിലെ തസ്‌തികകളിൽ പുനർവിജ്ഞാപനം വരുത്തി സൗദി അറേബ്യ. ഇതോടെ സൈനികസേവനത്തിന് അപേക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് ആദ്യമായി അവസരം നല്‍കാന്‍ ഒരുക്കുകയാണ് സൗദി. വിജ്ഞാപന പ്രകാരം 25 നും 35 നും ഇടയില്‍ പ്രായമുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ക്ക് സൈനിക തസ്തികയിലേക്ക് അപേക്ഷിക്കാം. സൗദിയുടെ ജനറല്‍ സെക്യൂരിറ്റി ഡിവിഷന്‍ പുറത്തിറക്കിയ പ്രസ്താവന പ്രകാരം റിയാദ്, മക്ക, ഖ്വാസിം, മദീന എന്നിവിടങ്ങളില്‍ താമസിക്കുന്നവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.

എഴുത്തു പരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയ്ക്കുശേഷം നിയമനം ലഭിക്കും. വ്യാഴാഴ്ചയാണ് അപേക്ഷിക്കേണ്ട അവസാന തീയതി. 2015ൽ അബ്ദുള്ള രാജാവിന്റെ മരണശേഷം സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാൻ സാമ്പത്തിക-സാമൂഹിക പരിഷ്‌കാരങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച വിഷന്‍ 2030 നോടനുബന്ധിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും