സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സാധനയുടെ തീരോധാനം

വിമെന്‍ പോയിന്‍റ് ടീം

1968 ല്‍ സിനിമയിലെത്തി എണ്‍പതുകളില്‍ മലയാള സിനിമയുടെ പ്രിയങ്കരിയായിരുന്ന സാധനയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ആലപ്പി അഷ്‌റഫ് സോഷ്യല്‍ മീഡിയയില്‍ നല്‍കിയ കുറിപ്പിലൂടെയാണ് ഇവരുടെ കഥ ലോകമറിഞ്ഞത്. പിന്നീട് എങ്ങോട്ടോ പോയ്മറഞ്ഞ ഇവരെ ഒന്നര വര്‍ഷം മുന്‍പ് തമിഴ്നാട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ സാധനയെ വീണ്ടും കാണനില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ തിരോധാനം ഗൗരവമര്‍ഹിക്കുന്നതാണ്. അവരുടെ കൂടെ താമസിച്ച പുരുഷന്‍ അവരെ തിരുപ്പതിയില്‍ കൊണ്ടു പോയി ഉപേക്ഷിച്ചതായാണ് അയല്‍ക്കാര്‍ പറയുന്നത് അവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് അവരാരും വിശ്വസിക്കുന്നില്ല. ഗാനരചയിതാവ് രവി മേനോന്‍ പുറത്ത് വിട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

എഴുപതുകളിലെ മലയാള സിനിമയിലെ പരിചിത മുഖമായിരുന്ന നടി സാധനയെ മാസങ്ങളായി കാണാനില്ലെന്ന് അവരുടെ പഴയൊരു സഹപ്രവർത്തക ചെന്നൈയിൽ നിന്ന് വിളിച്ചറിയിച്ചപ്പോൾ ദുഃഖം തോന്നി. ``കൂടെ താമസിച്ചിരുന്ന പുരുഷൻ അവരെ തിരുപ്പതിയിൽ കൊണ്ടു പോയി ഉപേക്ഷിച്ചെന്നാണ് അയൽക്കാരിൽ നിന്ന് അറിയാൻ കഴിഞ്ഞത്. സാധന ജീവിച്ചിരിപ്പുണ്ടെന്ന് അവരാരും വിശ്വസിക്കുന്നില്ല..'' 

അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് മനസ്സ് പ്രാർത്ഥിക്കുന്നു...

കടുത്ത ദാരിദ്ര്യവും രോഗപീഡകളും ഓർമ്മത്തെറ്റുകളുമായി ചെന്നൈയുടെ ഏതോ ചേരിപ്രദേശത്തുള്ള ഒറ്റമുറി വീട്ടിൽ താമസിക്കുകയായിരുന്ന സാധനയെ കുറിച്ച് ഒന്നര വർഷം മുൻപ് എഴുതിയിരുന്നു. അത് വായിച്ച് അവർക്ക് മാസം തോറും ഒരു തുക അയച്ചുകൊടുക്കാൻ സന്മനസ്സു കാട്ടിയ സുഹൃത്തുക്കളുണ്ട്. രണ്ടു മാസമായി ആ തുക ഏറ്റുവാങ്ങാൻ ആരും എത്തിയില്ലത്രേ.

ഉത്തരാസ്വയംവരം കഥകളി കാണുവാൻ എന്ന ഗാനരംഗത്ത് പ്രേംനസീറിനൊപ്പം പ്രത്യക്ഷപ്പെട്ട സാധനയെ എങ്ങനെ മറക്കാൻ....സിനിമയുടെ വെള്ളിവെളിച്ചത്തിനപ്പുറത്തെ ജീവിതങ്ങൾ എത്ര ദുരൂഹം, ദുരിതപൂർണ്ണം


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും