സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ശ്രീദേവിയുടെ മൃതദേഹം തിങ്കളാഴ്ച ഇന്ത്യയില്‍ എത്തിക്കും

വിമെന്‍ പോയിന്‍റ് ടീം

യു.എ.ഇയില്‍ വച്ച് അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയില്‍ എത്തിക്കില്ല. തിങ്കളാഴ്ച വൈകുന്നേരമേ ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍ എത്തിക്കൂ. ഫോറന്‍സിക് രക്തപരിശോധനാ ഫലങ്ങള്‍ വൈകുന്നതാണ് കാരണം. സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. ദുബായിലെ ഹോട്ടലിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണാണ് ശ്രീദേവി മരിച്ചത്. ശനിയാഴ്ച വൈകിട്ട് 11 മണിയോടെ കുഴഞ്ഞു വീണ ശ്രീദേവിയെ റാഷിദ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

ശ്രീദേവിയുടെ മരണത്തില്‍ ബര്‍ദുബായ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഞായറാഴ്ച ഉച്ചയോടെ പൂര്‍ത്തിയായി. എംബാം നടപടികള്‍ക്ക് ശേഷം ഇന്ന് തന്നെ മൃതദേഹം മുംബൈയില്‍ എത്തിക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ നടപടികള്‍ വൈകുന്നതിനാല്‍ മൃതദേഹം കൊണ്ടു വരുന്നത് നാളത്തേക്ക് മാറ്റുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂ. മരണകാരണം സംബന്ധിച്ച് ദുബായ് പോലീസും ഔദ്യോഗിക വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.

     
അല്‍ ഖിസൈസിലുള്ള പോലീസ് ആസ്ഥാനത്തെ മോര്‍ച്ചറിയിലാണ് ശ്രീദേവിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ശ്രീദേവിയുടെ കുടുംബാംഗങ്ങളും ഇവിടെയുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് ഉള്‍പ്പെടെ ലഭിച്ചാല്‍ മാത്രമേ മൃതദേഹം ഇന്ത്യയിലേക്ക് അയക്കുവെന്ന് കോണ്‍സല്‍ ജനറല്‍ വിപുല്‍ പറഞ്ഞു. ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെ മണിക്കൂറുകള്‍ നീണ്ട നടപടികള്‍ക്ക് ശേഷം വൈകുന്നേരം ആറുമണിയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായത്. ലാബ് റിപ്പോര്‍ട്ടുകളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളുമാണ് ഇനി ലഭിക്കാനുള്ളത്.

ശ്രീദേവിയുടെ മൃതദേഹം കൊണ്ടു പോകുന്നതിനുള്ള സ്വകാര്യ വിമാനം ദുബായ് വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനലില്‍ എത്തിയിട്ടുണ്ട്. വ്യവസായി അംബാനിയുടെ സ്വകാര്യ വിമാനമാണ് എത്തിയിരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും