സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

മെഡിക്കൽ ആവശ്യത്തിനല്ലാതെ കുട്ടികളിൽ ചേലാകർമം നടത്തുന്നത് നിരോധിച്ച് ഐസ്ലൻഡ്

വിമെന്‍ പോയിന്‍റ് ടീം

മെഡിക്കൽ ആവശ്യത്തിനല്ലാതെ കുട്ടികളിൽ ചേലാകർമം നടത്തുന്നത് നിരോധിച്ച് ഐസ്ലൻഡ്. രാജ്യത്തിൻ്റെ പാർലമെൻ്റിൽ അവതരിപ്പിച്ച കരട് ബിൽ പ്രകാരം കുട്ടികളുടെ ലൈംഗികാവയവത്തിൻ്റെ ഭാഗം മെഡിക്കൽ ആവശ്യത്തിനല്ലാതെ നീക്കം ചെയ്യുന്നത് ആറു വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്. ഈ നിയമം നടപ്പാക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് ഐസ്ലൻഡ്. ഈ തീരുമാനം ചേലാകർമം എന്ന ആചാരം നിലവിലുള്ള മുസ്ലീം- ജൂത മതങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

തീരുമാനത്തിനെതിരെ മുസ്ലീം- ജൂത മത നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. മതപരമായ സ്വാതന്ത്ര്യങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് മത നേതാക്കൾ ആരോപിക്കുന്നു. മത സ്വാതന്ത്ര്യത്തെ തടയാനുദ്ദേശിച്ചല്ല നിയമമെന്നും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ഉദ്ദേശമാണ് തങ്ങൾക്കുള്ളത് എന്നുമാണ് സർക്കാർ വാദം. പെൺകുട്ടികളിലെ ചേലാകർമം 2005ൽ തന്നെ ഐസ്ലൻഡ് നിരോധിച്ചിരുന്നു. " നാമിവിടെ ചർച്ച ചെയ്യുന്നത് കുട്ടികളുടെ അവകാശങ്ങളേ കുറിച്ചാണ്, മത സ്വാതന്ത്ര്യത്തെ കുറിച്ചല്ല. എല്ലാവർക്കും അവരവർക്ക് ഇഷ്ടമുള്ളതിൽ വിശ്വസിക്കാൻ അവകാശമുണ്ട്. എന്നാൽ വിശ്വാസത്തിനുള്ള അവകാശത്തേക്കാൾ മുകളിലാണ് കുട്ടികളുടെ അവകാശങ്ങൾ നിലകൊള്ളുന്നത്."- ബിൽ അവതരിപ്പിക്കവേ പുരോഗമന പാർട്ടിയുടെ എംപിയായ സിൽജ ഡോഗ്ഗ് പറഞ്ഞു.

ഐസ്ലൻഡ് പാർലമെൻ്റിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള പുതിയ ബിൽ പറയുന്നത് കുട്ടികളിലെ ചേലാകർമം അവരുടെ ശരീരത്തിൽ സ്ഥിരമായതും മാറ്റാനാവത്തതുമായ ഒരു വ്യതിയാനം വരുത്തുന്നു എന്നും കുട്ടികൾക്ക് വേദന അനുഭവിക്കേണ്ടി വരുന്നു എന്നുമാണ്. പാർലമെൻ്റിലെ കമ്മറ്റി പരിശോധിച്ച് കരട് ബിൽ അംഗീകരിച്ചാൽ ചേലാകർമ നിരോധനം രാജ്യത്ത് ഔദ്യോഗികമായി നടപ്പിൽ വരും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും