സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സൗദി അറേബ്യയിൽ വനിതകൾക്ക് ബിസിനസിന് പുരുഷന്റെ അനുമതി വേണ്ട

വിമെന്‍ പോയിന്‍റ് ടീം

സൗദി അറേബ്യയിൽ വനിതകൾക്കും ഇനി മുതൽ പുരുഷ രക്ഷകർത്താവിന്റെ സമ്മതമില്ലാതെ സ്വന്തമായി കച്ചവട സംരംഭങ്ങൾ ആരംഭിക്കാം. സ്ത്രീകൾക്ക് സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കണമെങ്കിൽ ഭർത്താവിന്റെയോ രക്ഷകർത്താവിന്റെയോ സമ്മതപത്രം വേണമെന്ന നിയമമാണ് സൗദി എടുത്തു കളഞ്ഞത്.

രാജ്യത്ത് അതിവേ​ഗത്തിൽ വളരുന്ന സ്വകാര്യ മേഖലയ്ക്ക് കുതിപ്പേകാനാണ് സൗദിയുടെ നയംമാറ്റം. പതിറ്റാണ്ടുകളായി നിലവിലുള്ള കർശനമായ രക്ഷകർതൃ നിയമത്തിൽ നിന്നുള്ള മാറ്റം കൂടിയാണ് പുതിയ തീരുമാനം. സ്ത്രീകൾക്ക് രക്ഷകർത്താവിന്റെ സമ്മതമില്ലാതെ ഇനി മുതൽ സ്വന്തമായി ബിസിനസ് തുടങ്ങാമെന്നും ​സർക്കാരിന്റെ എല്ലാവിധ ആനുകൂല്യങ്ങൾക്കും ഇവർക്കും അർഹതയുണ്ടാവുമെന്നും വാണിജ്യ നിക്ഷേപകാര്യ മന്ത്രാലയം അറിയിച്ചു.

സൗദിയിലെ നിയമമനുസരിച്ച് സ്ത്രീകൾക്ക് യാത്ര ചെയ്യുന്നതിനും പഠനത്തിനും സർക്കാർ കാര്യങ്ങൾക്കുമെല്ലാം പുരുഷ രക്ഷകർത്താവിന്റെ സമ്മതം ആവശ്യമായിരുന്നു. സൗദിയിലെ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാന്റെ പരിഷ്കരണ നടപടികളുടെ ഭാ​ഗമായാണ് വിവിധ മേഖലകളിലുള്ള യാഥാസ്ഥിതിക നിലപാടുകൾ പുനപരിശോധിക്കാൻ തയ്യാറായത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും