സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മാലേഗാവ് സ്‌ഫോടനംഃ മക്കോക്ക നീക്കം ചെയ്തു

വിമെൻ പോയിന്റ് ടീം

ഹിന്ദു തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുണ്ടെന്ന് കരുതുന്ന മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികള്‍ക്കെതിരായ മക്കോക്ക കുറ്റം എന്‍ഐഎ ഒഴിവാക്കി. എബിവിപി നേതാവായിരുന്ന സ്വാത്വി പ്രഖ്യാസിങ് താക്കൂറിന്‍റെ പേര് കുറ്റപത്രത്തില്‍ പരാമര്‍ശിക്കില്ല.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ലഫറ്റനന്‍റ് കേണല്‍ പ്രസാദ് കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതിനെതിരായ തെളിവുകള്‍ ഭീകരവിരുദ്ധ സ്‌ക്വാര്‍ഡ് (എടിഎസ്) കെട്ടിച്ചമച്ചതാണെന്നും എന്‍ഐഎ കുറ്റപ്പത്രത്തില്‍ വ്യക്തമാക്കി.കുറ്റപത്രം ഇന്ന് മുംബൈ യുഎപിഎ കോടതിയില്‍ സമര്‍പ്പിക്കും.സാക്ഷികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് എടിഎസ് മൊഴികളുണ്ടാക്കിയതെന്നും എന്‍ഐഎ പറയുന്നു. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത് പ്രഖ്യാസിംങിന്‍റെ പേരിലുള്ള വാഹനത്തില്‍ നിന്നാണെങ്കിലും ഇത് ഉപയോഗിച്ചിരുന്നത് മറ്റൊരാളാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇതോടെ കേസിലെ 12 പ്രതികള്‍ക്ക് ഏര്‍പ്പെടുത്തിയ മക്കോക്ക നീക്കം ചെയ്തു. യുഎപിഎ പ്രകാരമുള്ള കേസുകള്‍ മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. ശ്രീകാന്ത് പുരോഹിത് എന്നിവരടക്കം 12 പേരുടെ മക്കോക്കയാണ് നീക്കം ചെയ്തത്.

പ്രതികള്‍ക്കെതിരേ മക്കോക്ക നിലനിര്‍ത്തരുതെന്നും ഇതിനായി ഏജിയോട് (അറ്റോണി ജനറല്‍ ഓഫ് ഇന്ത്യ) റിപ്പോര്‍ട്ട് ആരാഞ്ഞിട്ടുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം പ്രതികള്‍ക്ക് മേല്‍ മൃദുസമീപനം സ്വീകരിക്കാന്‍ സമ്മര്‍ദ്ദം ഉള്ളതായി കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണി സല്യാന്‍ വെളിപ്പെടുത്തിയിരുന്നു. മക്കോക്ക പ്രകാരമുള്ള കുറ്റം നീക്കം ചെയ്തതോടെ പ്രഖ്യാസിങ് താക്കൂറും മറ്റു പ്രതികളും ഉടന്‍ തന്നെ ജയില്‍ മോചിതരാകും.

2008 സെപ്തംബര്‍ ലാണ് മഹാരാഷ്ട്രയിലെ മുസ്‌ലിം ഭൂരിപക്ഷമേഖലയായ മലേഗാവില്‍ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ എട്ടുപേര്‍ മരിക്കുകയും 75 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആദ്യം നിരോധിത സംഘടനയായ സിമിയാണെന്ന് ആരോപിച്ച് മഹാരാഷ്ട്ര പൊലീസ് നിരവധി മുസ്‌ലിം യുവാക്കളെ അറസ്റ്റ്‌ചെയ്തിരുന്നു. പിന്നീടാണ് സ്‌ഫോടനത്തിനു പിന്നില്‍ ഹിന്ദുതീവ്രവാദികളാണെന്നു കേസന്വേഷിച്ച എടിഎസ് കണ്ടെത്തിയത്.

മലേഗാവ് സ്‌ഫോടനകേസിലെ പ്രതികളെ രക്ഷിക്കാനുള്ള നീക്കം എന്‍ഐഎ നടത്തുന്നുണ്ടെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രോഹിണ്യ സല്യാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതികള്‍ക്കനുകൂലമായി റിപ്പോര്‍ട്ട് നല്‍കാന്‍ തന്നോട് ആവശ്യപ്പെട്ടതായും അവര്‍ മാധ്യമങ്ങളോട് അറിയിച്ചിരുന്നു. കേസിലെ മിക്ക പ്രതികള്‍ക്കും അജ്മീര്‍, സംഝോത, 2006ലെ ഒന്നാം മലേഗാവ്, മൊദാസ, മക്കാ മസ്ജിദ് എന്നീ സ്‌ഫോടനക്കേസുകളായി ബന്ധമുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും